
അഞ്ചുവർഷം ചെയ്ത ജോലിക്ക് ശമ്പളം ലഭിച്ചില്ല. ഒടുവിൽ നിയമനം സ്ഥിരപ്പെടാഞ്ഞതിനെ തുടർന്ന് ജീവനൊടുക്കി.
കോഴിക്കോട്:അഞ്ചുവർഷം ചെയ്ത ജോലിക്ക് ശമ്പളം ലഭിച്ചില്ല. നിയമനവും ശരിപ്പെടില്ല എന്ന് കരുതി ഉദ്യോഗസ്ഥജീവനൊടുക്കാൻ തീരുമാനിച്ചു അഞ്ചു വർഷക്കാലം ജോലി ചെയ്തതിന്റെ ശമ്പളവും കിട്ടാത്തതും മരണത്തിലേക്ക് ജീവിതം തള്ളിവിടാൻ കാരണമായി.കോഴിക്കോട് ജില്ലയിലാണ് സംഭവം നടന്നത്. എന്നാൽ കട്ടിപ്പാറയിലെ അലീന ബെന്നിക്ക് മരണശേഷം നിയമന ഉത്തരവ് നൽകി വിദ്യാഭ്യാസ വകുപ്പ്.താൽക്കാലിക നിയമനം നൽകികൊണ്ടുള്ള ഉത്തരവാണ് അലീന മരിച്ച് 24-ാം ദിവസം എത്തിയത്. ഭിന്നശേഷി നിയമനം സംബന്ധിച്ച നടപടിക്രമങ്ങൾ നിലനിൽക്കുന്നതിനാൽ ദിവസ വേദന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നൽകിയാണ് ഉത്തരവ്. അലീനയുടെ മരണത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പിനും മാനേജ്മെന്റിനും എതിരെ കുടുംബം വിമർശനം ഉയർത്തിയിരുന്നു. താമരശ്ശേരി കട്ടിപ്പാറ സെൻ്റ് ജോസഫ് എൽ പി സ്കൂൾ അധ്യാപികയായിരുന്ന അലീന ബെന്നി നിയമനം സ്ഥിരപ്പെടത്താത്തതിനെ തുടർന്ന് കഴിഞ്ഞ മാസം ഫെബ്രുവരി 19നാണ് ആത്മഹത്യ ചെയ്തത്. നിയമന അംഗീകാരം നൽകാത്തതിനു താമരശേരി രൂപത കോർപറേറ്റ് മാനേജ്മെന്റും വിദ്യാഭ്യാസ വകുപ്പും പരസ്പരം പഴിചാരുകയാണുണ്ടായത്. ഇതിനെതിരെ വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെൻറ് ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടുണ്ട് എന്നും ഉത്തരവിൽ പറയുന്നു. ശമ്പള സ്കെയിൽ പ്രകാരമുള്ള നിയമനത്തിന് പകരം പ്രതിദിനം 955 രൂപ നിരക്കിൽ ദിവസ വേതന വ്യവസ്ഥയിലുള്ള നിയമനമാണ് അംഗീകരിച്ചത്.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.