28 May 2026
കിണറില്‍ വലകെട്ടുന്നതിനിടെ ഗൃഹനാഥന്‍ കിണറ്റില്‍വീണു മരിച്ചു.

ശാസ്താംകോട്ട: കിണറില്‍ വലകെട്ടുന്നതിനിടെ ഗൃഹനാഥന്‍ കിണറ്റില്‍വീണു മരിച്ചു. വേങ്ങ സമ്മര്‍വില്ലയില്‍ സണ്ണി(53)ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നഴ്സ് ആയ ഭാര്യതാര ഡ്യൂട്ടി കഴിഞ്ഞു  വൈകിട്ട് വീട്ടിലെത്തിയപ്പോള്‍  സണ്ണി കിണറ്റില്‍ വീണതായി അറിഞ്ഞത്.താര നിലവിളിക്കുകയും നാട്ടുകാർ ഓടി എത്തുകയും ഉടനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഉച്ചയ്ക്ക് കഴിക്കാന്‍ ചോറ് ചൂടാക്കാന്‍ വച്ചത് കരിഞ്ഞ നിലയിലായിരുന്നു. പുറത്ത് കിണറ്റില്‍ വിരിക്കാന്‍ വാങ്ങിയ വല കീറിയ നിലയിലായിരുന്നു. കിണറ്റിനു മുകളില്‍ വച്ചിരുന്ന തടി ഒടിഞ്ഞതായും കണ്ടു ഇതോടെ സംശയം തോന്നിയാണ് പരിശോധന നടത്തിയത്.