
സി.പി ഐ നേതാവും പെൻഷനേഴ്സ് കൗൺസിൽ മണ്ഡലം സെക്രട്ടറിയുമായ എം റഹിം(60)അന്തരിച്ചു.
ഓച്ചിറ: സി.പി ഐ നേതാവും പെൻഷനേഴ്സ് കൗൺസിൽ മണ്ഡലം സെക്രട്ടറിയുമായ എം റഹിം ക്യാൻസർ രോഗബാധയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. ഭാര്യ. റസിലത്ത്. മക്കൾ. റമീസ്, റിജാസ്. സംസ്കാരം ഓച്ചിറ വടക്കേ ജൂമാ മസ്ജിദിൽ രാവിലെ 10.30 ന്.സി.പി ഐ ജില്ലാ കൗൺസിൽ അംഗം കടത്തൂർ മൻസൂർ
എസ് എസ് പി സി സംസ്ഥാന പ്രസിഡൻ്റ് സുകേശൻ ചൂലിക്കാട് , ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഗീതാകുമാരി, സി.പി ഐ മണ്ഡലം സെക്രട്ടറി എസ് കൃഷ്ണകുമാർ, ഓച്ചിറ ബ്ലോക്ക് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി, എസ് എസ് പി സി മണ്ഡലം പ്രസിഡൻ്റ് ജി രാജന്ദ്രൻ പിള്ള, സി.പി ഐ നേതാക്കളായ നൗഷാദ്, ജനാർദ്ദനൻ പിള്ള, സന്തോഷ്, അബ്ദുൽ ഖാദർ, എന്നിവർ വസതിയിൽ എത്തി അനുശോചനം രേഖപ്പെടുത്തി.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.