ബുക്കുചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കി അതിൻ്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചാണ് ആർ എസ് എസ് പ്രതിഷേധമറിയിക്കുന്നത്, ബി.ജെ പി മൗനത്തിലും.

ഒരു സിനിമ ഉയർത്തുന്ന വെല്ലുവിളി ഒരു ജനതയിൽ തന്നെ ആശയ വിനിമയം ചെയ്യാവുന്നവരുടെ ഇടയിൽ വ്യത്യസ്ഥ റോളുകൾ പ്രകടമാവുകയാണ്. സിനിമ ഇറങ്ങും മുന്നേ ലോകത്ത് ഏറ്റവും കൂടുതൽ പരസ്യം നൽകി ജനങ്ങളുടെ മാർക്കറ്റ് സ്വന്തമാക്കാൻ സിനിമ കമ്പനിക്ക് കഴിഞ്ഞു. ചിലവായ പൈസയും ലാഭവും കൊയ്യുക എന്ന തന്ത്രം മാത്രമാണ് സിനിമ കമ്പനിക്കും അതിൻ്റെ അണിയറക്കാർക്കും ആഗ്രഹം. അതിൻ്റെ കോർപ്പറേറ്റ് താൽപ്പര്യങ്ങൾ അവർ അടിവരയിട്ടു ചെയ്തു. ഒരാൾക്ക് ഉപകാരപ്പെടുമ്പോൾ മറ്റൊരാൾക്ക് ഉപദ്രവം വന്നാലും ഉപകാരപ്പെടുന്നവരുടെ എണ്ണത്തിലെ വർദ്ധനവാണ് കോർപ്പറേറ്റ് മുതലാളിമാർ ആഗ്രഹിക്കുന്നത്. അത് എം പുരാൻ സിനിമയിലൂടെ അവർ നേടി. ഗോന്ധ്രാകലാപം ഒരു തുറുപ്പുചീട്ടു മാത്രമാണ്. വരുന്ന വഴികൾക്ക് പറ്റിയ പാത നിർമ്മിക്കുമ്പോഴെ വഴി നന്നാവു അത് സിനിമ വ്യവസായിക്ക് നല്ല വണ്ണം അറിയാം അത് അവർ നന്നായി വിറ്റു.ഗോന്ധ്രാ കലാപം സംബന്ധിച്ച പരാമര്‍ശത്തിന്റെ പേരില്‍ ആര്‍എസ്എസില്‍ കടുത്ത എതിര്‍പ്പ്. മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കള്‍ തന്നെ വിഷയത്തില്‍ കടുത്ത പ്രതികരണവുമായി രംഗത്തുണ്ട്. ജെ നന്ദകുമാര്‍ അടക്കമുള്ള നേതാക്കള്‍ പരസ്യമായി തന്നെ വിമര്‍ശനം ഉന്നയിച്ചു. ആര്‍എസ്എസ് സൈബര്‍ ഇടങ്ങളിലും സിനിമക്കെതിരായ പ്രചാരണം കൊഴുക്കുകയാണ്. ബുക്കുചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കി അതിൻ്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചാണ് പ്രതിഷേധം അറിയിക്കുന്നത്.സിനിമയുടെ സെന്‍സറിങ്ങില്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടില്ലേ എന്ന ചോദ്യവും ബിജെപി ഉയര്‍ത്തുന്നു. നിലവില്‍ കേരളത്തിലെ സ്‌ക്രീനിങ് കമ്മറ്റിയില്‍ ആര്‍എസ്എസ് നോമിനികളാണ് ഉള്ളത്. ഇതാണ് ബിജെപിയുടെ ധൈര്യം.ബിജെപിയുടെ കോര്‍ കമ്മറ്റിയില്‍ എംപുരാന്‍ വിഷയം ചര്‍ച്ചയായി. സിനിമ കാണുമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ ലക്ഷ്യമിട്ടാണ് ഈ ആരോപണം ഉയര്‍ന്നത്. വിവാദം ഉണ്ടാകുന്നതിന് മുമ്പാണ് പോസ്റ്റിട്ടതെന്നും മോഹന്‍ലാല്‍ സുഹൃത്തായതിനാലാണ് വിജയാശംസകള്‍ നേര്‍ന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ വിശദീകരണം നല്‍കി. പിന്നാലെയാണ് സെന്‍സറിങ് വിഷയത്തില്‍ ചര്‍ച്ച നടന്നത്.ഏതായാലും സിനിമ കേരളക്കരയിൽ വരുത്തിയ മാറ്റങ്ങൾ ചില്ലറയല്ല. വരും ദിനങ്ങളിൽ രാഷ്ട്രീയ മത സംഘടനകൾ ഈ വിഷയം ഏറ്റെടുത്ത് ചർച്ച ചെയ്യുമ്പോഴേക്കും മറ്റൊരു സിനിമ കൂടി പിറക്കും


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response