
വായനയിലൂടെ മാത്രമേ നല്ല മനുഷ്യനാകാന്‍ കഴിയൂ മന്ത്രി ജി ആര്‍ അനില്‍
തിരുവനന്തപുരം . വായനയിലൂടെ മാത്രമേ നല്ല മനുഷ്യനാകാന്‍ കഴിയൂവെന്നും അവന്റെ കഴിവുകള്‍ ഉപയോഗിക്കുന്നത് അവിടെയാണെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അഭിപ്രായപ്പെട്ടു ലോക പുസ്തക ദിനത്തോടനുബന്ധിച്ച് ഇന്‍ഡോ ഖത്തര്‍ ഫ്രണ്ട്ഷിപ്പിന്റെ ആഭിമുഖ്യത്തില്‍ അജന്തയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ചടങ്ങില്‍ മുന്‍ എം.പി. എന്‍ പീതാംബരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. പ്രമുഖ പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനും ഖത്തര്‍ മീഡിയ പ്ലസ് സിഇഒ യുമായ ഡോ. അമാനുല്ല വടക്കാങ്ങരയെ മന്ത്രി പൊന്നാട നല്‍കി ആദരിച്ചു. ഡോ.അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങളുടെ ഒരു സെറ്റ് ചടങ്ങില്‍ മന്ത്രിക്ക് സമ്മാനിച്ചു.
ഇന്തോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ സെക്രട്ടറി ജനറല്‍ കലാപ്രേമി ബഷീര്‍ ബാബു, ഗായകന്‍ കോഴിക്കോട് കരീം, സെക്രട്ടറി ബാബു, കേരള പ്രവാസി ജില്ലാ സെക്രട്ടറി മുഹമ്മദ് മാഹീന്‍ തുടങ്ങിയവര്‍ സംസാരിച്ചു . ആസിഫ് മുഹമ്മദ് സ്വാഗതവും പ്രദീപ് മധു നന്ദിയും പറഞ്ഞു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.