
ജാതിക്കാറ്റ് വിശിയടിക്കുന്ന കേരളം.
കേരളം ഒരു ഭ്രാന്താലയമാണ്’ എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 – ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ കേരളത്തിൽ അങ്ങോളമിങ്ങോളം അടിച്ചു. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകളും വിലക്കുകളും അക്രമങ്ങളും ചരിത്രത്തിന്റെഭാഗമായി മാറി.നവോത്ഥാന നായകർ പടുത്തു ഉയർത്തിയ നവകേരളം ഇപ്പോൾ ജാതിക്കാറ്റ് വീശിയടിക്കാൻ തുടങ്ങുന്നു. മതങ്ങൾക്കും ജാതിക്കും വലിയ വില കൽപ്പിക്കാത്ത ഒരു നാടായിരുന്നു കൊച്ചു കേരളം. കഴിഞ്ഞ കാല അനുഭവങ്ങളിലൂടെ പുതിയ നവോത്ഥാന സംസ്കാരം നേടിയെടുത്ത കേരളത്തിൽ ഇന്ന് മത ചിന്ത വ്യാപിപ്പിക്കുകയാണ്. ഹിന്ദുവിലും കൃസ്ത്യാനിയിലും മുസ്ലിം സമൂഹത്തിലും നിലവിലുള്ള ഒരു ചെറിയ സമൂഹം ഇന്ന് കേരളത്തിൽ അന്തമായ മത വിശ്വസികളുടെ കേളി രംഗമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾ പല രൂപത്തിൽ ആരംഭിച്ചു കഴിഞ്ഞു.കൂടുതൽ കുട്ടികളെ ജനിപ്പിച്ചാൽ പ്രോൽസാഹനം നൽകുന്നവരും വക്കഫ് ബില്ലിൻ്റെ പേരിൽ പേടിപ്പെടുത്തുന്നവരും. നഷ്ടങ്ങൾ മാത്രമാകുന്നത് ഹിന്ദുവിന് മാത്രമെന്നു പറയുന്നവരുടേതുമായ ഒരു ചെറിയ നിര ഇപ്പോൾ കേരളക്കരയിൽ മതത്തിൻ്റെ ചുവട് പിടിച്ച് ജനങ്ങളുടെ ഇടയിൽ ആശയകുഴപ്പം സൃഷ്ടിക്കുകയാണ്.കോൺഗ്രസുകാർ തമ്മിലടിക്കുകയും ഇടതുപക്ഷം സമ്മേളനങ്ങളുടെ പിറകിലുമായി മാറുന്ന സമയത്ത് വലിയ മാറ്റം കേരളത്തിൽ രൂപപ്പെടുത്താൻ ശ്രമിക്കുന്നവരുടെ എണ്ണത്തിലെ വർദ്ധന രാഷ്ട്രീയ പാർട്ടികൾ കാണാതെ പോകരുത്. നിങ്ങൾ താഴെ തട്ടിലേക്ക് എത്തുക ഇവിടെ നിന്ന് നിങ്ങൾ തുടങ്ങുക.അല്ലെങ്കിൽ വലിയ വില നൽകേണ്ടിവരും.ഇതൊക്കെ ഉരുണ്ടു കൂടുന്നതാണ് നാം അമ്പലപ്പറമ്പിലും പള്ളിപ്പറമ്പിലും കാണുന്നതും ഇനിയും കണാൻ പോകുന്നതും.രാസലഹരിക്ക് എതിരെ ക്യാമ്പയിൻ നടത്തുന്നവർ മത ലഹരിക്കെതിരെയും ക്യാമ്പയിൻ നടത്തേണ്ടതുണ്ട്…..?
പത്രാധിപർ.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.