
ഉദയാ ബാലവേദി ലഹരിക്കെതിരെ അതി ജാഗ്രതാസന്ദേശവും ലഹരിവിരുദ്ധ സെമിനാറും നടത്തി.
മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയുടേയും ഉദയാ ബാലവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ അതിജാഗ്രതാ സന്ദേശവും, ‘കൗമാരവും ലഹരിയുടെ കാണാക്കയങ്ങളും’ സെമിനാറും നടത്തി. ലൈബ്രറി അങ്കണത്തിൽ ബാലവേദി പ്രസിഡന്റ് അറഫാ ഷിഹാബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മൈനാഗപള്ളി ഗ്രാമപഞ്ചായത്തുപ്രസിഡന്റ് വർഗ്ഗീസ് തരകൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ബാലവേദി സെക്രട്ടറിഎം. ഐശ്വര്യ സ്വാഗതം പറഞ്ഞു.
കൊല്ലം എക്സൈസ്ഇൻസ്പെക്ടർപി.എസ്. വിജിലാൽവിഷയാവതരണം നടത്തി.ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ ലഹരിക്കെതിരെ അതിജാഗ്രതാ സന്ദേശം നല്കി. വനിതാവേദി പ്രസിഡന്റ് എസ്.ആർ.ശ്രീകല, ബാലവേദി കോ-ഓർഡിനേറ്റർ ആർ.പി. സുഷമ ടീച്ചർ, ലൈബ്രറി സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള,വൈസ്പ്രസി. കെ.കെ. വിജയധരൻ, ജോ.സെക്ര. കെ.എസ്.രാധാകൃഷ്ണൻ, കെ. പ്രസന്നകുമാർ, എസ്. മായാ ദേവി തുടങ്ങിയവർ പ്രസംഗിച്ചു. ബാലവേദി ജോ.സെക്ര: എം. മഹാദേവൻ നന്ദി പറഞ്ഞു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.