
സുരക്ഷ ഉറപ്പാക്കിയും പൂരപ്രേമികളുടെ താല്പര്യം സംരക്ഷിച്ചും ഉത്സവങ്ങൾ നടത്തും: മന്ത്രി വി എൻ വാസവൻ
അതീവ സുരക്ഷ ഉറപ്പാക്കിയും പൂരം ആസ്വദകാരുടെ താല്പര്യം സംരക്ഷിച്ചും ഉത്സവങ്ങൾ നടത്തണമെന്നാണ് സർക്കാർ നിലപാടെന്ന് ദേവസ്വം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷു ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന കൊല്ലം പൂരം കുടമാറ്റം, സാംസ്‌കാരിക പരിപാടി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പൂരപ്രേമികളെ തൃപ്തിപ്പെടുത്തുന്ന വിധം ഫലപ്രദമായും അതേസമയം സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയുമാണ് ഉത്സവങ്ങൾ നടത്തേണ്ടത്. വെടിക്കെട്ട് നടത്തുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതികൾ അനിവാര്യമാണെന്നും മന്ത്രി വ്യക്തിമാക്കി.
ഓരോ വർഷം കൂടുംതോറും കൊല്ലം പൂരം കൂടുതൽ ജനകീയമാകുകയാണെന്നും ജില്ലയിലെ ഏറ്റവും വല്യ സാംസ്‌കാരിക പരിപാടിയായി മാറിയെന്നും ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
പൂരം കമ്മിറ്റി വൈസ് ചെയർമാൻ അഡ്വ. വിജയചന്ദ്രൻ അധ്യക്ഷനായി. എൻ.കെ.പ്രേമചന്ദ്രൻ എംപി,
എംഎൽഎമാരായ എം.മുകേഷ്, എം.നൗഷാദ്, മേയർ ഹണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ, ഡെപ്യൂട്ടി മേയർ എസ് ജയൻ, കൗൺസിലർമാർ, സാംസ്കാരിക- സാമൂഹികസംഘടന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.