
ആറ്റുകാൽ പൊങ്കാല 5000 ഭക്തജനങ്ങളെ എറ്റെടുത്ത് KSRTC വികാസ് ഭവൻ.
തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാല ദിവസം KSRTC ബഡ്ജറ്റ് ടൂറിസം വഴി ചാർട്ട് ചെയ്ത് എത്തിച്ചേരുന്ന 4860 പേർക്ക് പൊങ്കാലയിടാനുളള സാധനങ്ങൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ചെയ്ത് KSRTC വികാസ് ഭവൻ മാത്യകയാകുന്നു. പൊങ്കാലയിടാൻ വരുന്നവരെ സ്വീകരിക്കാൻ KSRTC യിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും ചേർന്ന് KSRTC വികാസ് ഭവൻ സാംസ്കാരിക സമിതി രൂപികരിച്ച് പ്രവർത്തനം തുടങ്ങി .പാലക്കാട് മുതൽ തിരുവനന്തപുരം വരെ 93 വാഹനങ്ങളാണ് KSRTC വികാസ് ഭവൻ യുണിറ്റിൽ എത്തിച്ചേരുന്നത്. ആ വാഹനങ്ങൾ പാർക്ക് ചെയ്യാൻ വികാസ് ഭവൻ യൂണിറ്റിന് പുറമേ ബാർട്ടൺഹിൽ എഞ്ചിനീയറിംഗ് കോളേജ്, ലോ കോളേജ്, പ്രിയദർശനി പ്ലാനിറ്റോറിയം എന്നിവിടങ്ങളിൽ സജ്ജീകരിച്ചു.. 4000 പേർക്ക് പ്രഭാത ഭക്ഷണം, ഉച്ചക്ക് ഊണ് എന്നിവ സൗജന്യമായി വിതരണം ചെയ്യും. പൊങ്കാലയിടാൻ വരുന്നവർക്ക് കുടുംബശ്രീ വഴി അരിയും ശർക്കരയും നെയ്യും അടങ്ങിയ കിറ്റ്, മൺകലം, ചുടുകല്ല്, പഴം തുടങ്ങിയവ വില കുറച്ച് ഭക്ത ജനങ്ങൾക്ക് വിതരണം ചെയ്യും. പൊങ്കാലയിടന്നവർക്കായി PMG മുതൽ ലോകോളേജ് വരെയും, വിവിധ റസിഡൻസ് അസോസിയേഷന്റെ സഹകരണത്തോടെ വീടുകളിലും ഹൗസിംഗ് കോളനികളിലും സൗകര്യങ്ങൾ എർപ്പെടുത്തി കഴിഞ്ഞു. പ്രാഥമിക കർമ്മങ്ങൾ ചെയ്യുന്നതിനായി.വിവിധ ഓഫിസുകൾ, വീടുകൾ, ക്ഷേത്രങ്ങൾ, കല്യാണ മണ്ഡപങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ടോയ്ലെറ്റ് സൗകര്യങ്ങൾ ഒരുക്കി. സഹായത്തിനായി പോലിസിൻ്റെയും ഫയർ ഫോഴ്സിനും കത്ത് നൽകി. മെഡിക്കൽ സഹായത്തിനായി DMO ക്കും കുടിവെള്ളത്തിനായി കോർപ്പറേഷൻ മേയറെയും സമീപിച്ചിട്ടുണ്ട്. ജീവനക്കാർ എല്ലാവരും ഒറ്റക്കെട്ടായി ഭക്ത ജനങ്ങളെ സഹായിക്കാനുളള ഒരുക്കത്തിലാണ്.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.