
സി ബി ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന മോറാഴ പാളിയത്ത് വളപ്പിലെ കരോത്ത് വളപ്പിൽ ഭാർഗവനെ (74) തട്ടിപ്പിനിരയാക്കിയ കേസിൽ ഒരു പ്രതി കൂടി പൊലിസ് പിടിയിലായി.
തളിപ്പറമ്പ:സി ബി ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന മോറാഴ പാളിയത്ത് വളപ്പിലെ
കരോത്ത് വളപ്പിൽ ഭാർഗവനെ (74) തട്ടിപ്പിനിരയാക്കിയ കേസിൽ ഒരു പ്രതി കൂടി പൊലിസ് പിടിയിലായി.
രാജസ്ഥാൻജെയ്പൂർ തിരുപ്പതി ബാലാജി നഗറിലെ ഭവ്യ ബെൻസ്വാളിനെ യാണ് കണ്ണൂർ ക്രൈം ബ്രാഞ്ച് ഡി വൈ എസ്
പി : കീർത്തി ബാബുവിൻ്റെ നേതൃത്വത്തിൽ രാജസ്ഥാനിൽ വെച്ച് പിടികൂടിയത് .3, 10,000 രൂപ പ്രതിയുടെ അക്കൗണ്ടിലാണ് എത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.മുംബൈ ടെലിഫോൺസി ലെ ഉദ്യോഗസ്ഥനാണെന്നും പറഞ്ഞ് ഒരാൾ ഭാർഗവനെ ഫോണിൽ ബന്ധപ്പെട്ടു .
ഗൾഫിലായിരുന്ന ഭാർഗവൻ്റെ ആധാർ കാർഡ് ഉപയോഗിച്ച് മറ്റൊരാൾ സീം കാർഡ് എടുക്കുകയും അതുപയോഗിച്ച്
ഓൺലൈൻ തട്ടിപ്പ് നടത്തുകയും ചെയ്തുവെന്ന് പറഞ്ഞാണ് ബന്ധപ്പെട്ടത്.ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങിയ കുടുംബം ആത്മഹത്യ ചെയ്തുവെന്നും അതിനാൽ നിങ്ങളും കേസിൽ പ്രതിയാകുമെന്നും ഭാർഗവനെ ഭിക്ഷണിപ്പെടുത്തി.പിന്നീട് മുംബൈ പോലിസിൽ നിന്നാണെന്നും, സി ബി ഐ യിൽ നിന്നാണെന്നും പറഞ്ഞ് മറ്റു ചിലരും വിളിച്ച് ഇതേകാര്യം ആവർത്തിച്ചു .ഭാർഗവൻ്റെ വിദേശത്തുള്ള മകൾ ഉൾപ്പെടെ കേസിൽ പ്രതിയാകുന്നും രക്ഷപ്പെടണമെന്നിൽ പണം നല്കണമെന്നും ആവശ്യപ്പെട്ടു.സംഭവത്തിൽ ഭയന്നു പോയ ഭാർഗവനും ഭാര്യയും ചേർന്ന് സി ബി ഐ ഉദ്യോഗസ്ഥനെന്നു പറഞ്ഞയാൾ നല്കിയ അക്കൗണ്ട് നമ്പറിൽ പണം അയക്കുകയായിരുന്നു.
സംഭവം തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ
ഭാർഗവൻ തളിപ്പറമ്പ് പോലിസിൽ പരാതി നല്കുകയായിരുന്നു.വൻ തട്ടിപ്പായതിനാൽ കണ്ണൂർ റൂറൽ പോലിസ് ചീഫ് അനൂജ് പലിവാലിൻ്റെ നിർദ്ദേശപ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു .കേസ്സിൽ പ്രതികളായിരുന്ന താമരശേരിയിലെ എം പി
ഫഹമി ജവാദ് (22), ഗുരുവായൂർ
മൂലശേരി തൈക്കാട്ടിൽ
ടി ഡി ഡെയ്ജൽ ഡെന്നീസ് (28) എന്നിവർ നേരത്തെ പൊലിസ് പിടിയിലായിരുന്നു .തളിപ്പറമ്പ് പോലിസ് സ്റ്റേഷനിലെത്തിച്ച ഭവ്യ ബെൻസ്വാളിനെതളിപ്പറമ്പ
ഡി വൈ എസ് പി : പ്രദീപൻ കണ്ണി പൊയിൽ ചോദ്യം ചെയ്തു .പതിനൊന്ന് പേരാണ് കേസ്സിൽ പ്രതികളെന്നും എട്ട് പേരെ പിടികൂടാനുണ്ടെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു .
രാജൻ തളിപ്പറമ്പ്
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.