തിരുവനന്തപുരം സിറ്റിയിലെ കഞ്ചാവ് മൊത്തവില്പനക്കാർ അറസ്റ്റിൽ.

തിരുവനന്തപുരം: തിരുമല വില്ലേജിൽ, പൂജപ്പുര വാര്‍ഡില്‍ TC-17/2101,അമ്മു ഭവനില്‍ രമേഷ് ബാബു മകന്‍ അരുണ്‍ ബാബു ,വയസ്സ് 36, 2) മലയിൻകീഴ് വില്ലേജിൽ മഞ്ചാടി വാഡിൽ മകം വീട്ടിൽ നന്ദകുമാർ മകൻ പാർത്ഥിപൻ വയസ്സ് 29 എന്നിവരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു
ഈ മാസം ആദ്യം തിരുവനന്തപുരം സിറ്റിയിലെ പോലീസ് സ്റ്റേഷൻ പരിധിയിലെ ശാസ്തമംഗലത്ത് വച്ച് ആറുകിലോ കഞ്ചാവുമായി രണ്ടുപേരെ മ്യൂസിയം പോലീസ് പിടികൂടി. പേരൂർക്കട എ.കെ.ജി നഗർ കെ.പി 11/132-ൽ അനന്തു (22), വട്ടിയൂർക്കാവ് കൊടുങ്ങാനൂർ മുള്ളൻചാണി അനിത ഭവനിൽ വിനീഷ് (22) എന്നിവരെ മ്യൂസിയം പോലീസ് പിടികൂടി. ടി പറയപ്പെടുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുകയും ഇവരുടെ ഫോൺ calls, bank സ്റ്റേറ്റ്മെന്റ്, എന്നിവ പരിശോധിക്കുകയും ഇതിൽ പാർഥിപൻ, അരുൺ ബാബു എന്നിവർ കൂടി ഉൾപ്പെട്ടിട്ടു ഉണ്ടെന്നു മനസിലായത്. അന്ന് ശാസ്തമംഗലത് കൊണ്ട് വന്ന 6 kg കഞ്ചാവ് പാർഥിപൻ പറഞ്ഞിട്ട് കൊണ്ട് വന്നതാണെന്ന് അനന്തു, വിനീഷ് എന്നിവർ പോലീസിനോട് അറിയിച്ചിരുന്നു. തിരുവനതപുരം സിറ്റിയിലും ജില്ലയുടെ വിവിധ സ്ഥലങ്ങളിലേക്ക് കഞ്ചാവ്, മയക്കുമരുന്നുകൾ എത്തിക്കുന്നതിൽ പ്രധാനികൾ ആണ് അരുണും, പാർഥിപനും എന്നു വിശദമായി ചോദ്യം ചെയ്യ്തതിലൂടെ അറിയാൻ കഴിഞ്ഞു.
Arms ആക്ട്, 308 ഐപിസി (നരഹത്യ കേസ് ) അടിപിടി, അബ്കാരി കേസ് തുടങ്ങിയ 15 ഓളം കേസിൽ പ്രതിയാണ് അരുൺ ബാബു,.
അടിപിടി, arms act, NDPS case, പിടിച്ചുപറി തുടങ്ങിയ 10 ഓളം കേസ് കളിൽ പ്രതിയാണ് പാർഥിപൻ.
തിരുവനന്തപുരം നഗരത്തിൽ ലഹരി അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ D-HUNT ന്റെ പരിശോധനയുടെ ഭാഗമായി തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ബി.പി വിജയ് ഭരത് റെഡ്ഡി, ഐ പി എസ് കന്ഴറോണ്ഴമെന്ഴറ് അസി. കമ്മീഷണർ സ്റ്റുവർട്ട് കീലർ, മ്യൂസിയം പോലീസ് സ്റ്റേഷന്ഴ ISHO,S.വിമൽ, സബ്ബ് ഇന്ഴസ്പക്ടര്ഴമാരായ വിപിൻ, ഷിജു ,ഷെഫീന്‍, സി.പി.ഒ മാരായ രഞ്ജിത്ത്,അസീന,രാജേഷ്,ശരത്ത് ചന്ദ്രന്‍, ശോഭന്‍ പ്രസാദ്, സുല്‍ഫിക്കര്‍,വിജിന്‍,രാജേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.  പ്രതികളെ കോടതിയിൽ ഹാജരാക്കി.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response