എസ് ബി ഐ പൂവം ബ്രാഞ്ച് ജീവനക്കാരിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിനെ തുടർന്ന് തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്ത ഭർത്താവിനെ തെളിവെടുപ്പിനു ശേഷം റിമാൻഡ് ചെയ്തു.

തളിപ്പറമ്പ:എസ് ബി ഐ പൂവം ബ്രാഞ്ച് ജീവനക്കാരിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിനെ തുടർന്ന് തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്ത ഭർത്താവിനെ തെളിവെടുപ്പിനു ശേഷം റിമാൻഡ് ചെയ്തു.

എസ് ബി ഐ പൂവ്വം ബ്രാഞ്ചിലെ കാഷ്യർ ആലക്കോട് അരങ്ങം വട്ടക്കയത്തെ എം എം അനുപമയെ (39) ഭർത്താവ് അനുരൂപ് വ്യാഴാഴ്ച വൈകുന്നേരം ബാങ്കിൽ കയറി വെട്ടി ക്കൊല്ലാൻ ശ്രമിച്ചത് ആസൂത്രിതമായാണ്.മദ്യം കഴിച്ച ശേഷം തിളിപ്പറമ്പ് മാർക്കറ്റ് റോഡിലെ വ്യാപാര സ്ഥാപനത്തിൽ നിന്നാണ് കത്തിവാൾ വാങ്ങിയത്.പിന്നീട് ഓട്ടോറിക്ഷയിലാണ് അനുരൂപ് ബാങ്കിലെത്തിയത്.അനുപമയും അനുരൂപും കാർത്തികപുരം സ്വദേശികളാണ്.അനുപമ പിന്നീട് വട്ടക്കയത്തേക്ക് താമസം മാറ്റുക യായിരുന്നു.അനുരൂപ് ഏഴാംമൈലിലെ വാടക വീട്ടിലും താമസമാക്കി.അനുരൂപ് മദ്യപിക്കുന്നത് അനുപമ ചോദ്യംചെയ്‌തിരുന്നു.

ഇത് കൂടാതെ കൃത്യമായി ജോലി ചെയ്യാത്ത സ്വഭാവവും അനുരൂപിനുണ്ടായിരുന്നുവത്രെ.നേരത്തെ തളിപ്പറമ്പിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാൾ.അവിടെ ജോലി ചെയ്യുന്ന ഒരു യുവതിയുമായി പ്രശ്‌നമുണ്ടായതിനെത്തുടർന്ന് ജോലിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.തുടർന്ന് കണ്ണൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തെങ്കിലും അവിടെ നിന്നും പുറത്താക്കി.ജോലി ചെയ്യുന്ന സ്ഥാപനത്തിൽ എവിടെയും ഉറച്ചുനിൽക്കാത്തതിനെയും അനുപമ ചോദ്യം ചെയ്‌തിരുന്നു.ഇതേത്തുടർന്ന് രണ്ടുപേരും തമ്മിൽ അകന്നു.
വിവാഹമോചനത്തിന്റെ വക്കിലെത്തി നിൽക്കുകയാണ്.

ആറുവയസുള്ള ഒരു മകൾ അനുപമക്കൊപ്പമാണ് താമസിക്കുന്നത്.മകളുടെ കാര്യം സംസാരിക്കാനെന്ന പേരിൽ ബാങ്കിലെത്തിയാണ് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.ഇന്നലെ തന്നെ പൊലിസ് അറസ്റ്റ് ചെയ്ത അനുരൂപിനെ ഇന്ന് കത്തിവാൾ വാങ്ങിയ കടയിലെത്തിച്ച് പൊലിസ് തെളിവെടുപ്പ് നടത്തി.തളിപ്പറമ്പ് പോലിസ് ഇൻസ്പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.

രാജൻ തളിപ്പറമ്പ.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response