അമ്മ നിര്‍ബന്ധിച്ച്് പെണ്‍കുട്ടിയെ സുഹൃത്തിനൊപ്പം ഉറങ്ങാന്‍ പറഞ്ഞുവിടുoപതിനൊന്നുകാരിയുടെ വെളിപ്പെടുത്തൽ.

തിരുവനന്തപുരം:അമ്മ നിർബന്ധിച്ചു അമ്മയുടെ സുഹൃത്തിനൊപ്പം എന്നെ ഉറക്കാൻ വിടും. പല പ്രാവശ്യം അമ്മയോട് കരഞ്ഞുകൊണ്ട് പറഞ്ഞു. അമ്മ കേട്ടില്ല.മിണ്ടരുത് എന്ന വാക്കാണ് പറഞ്ഞത്.പതിനൊന്നുകാരിയുടെ വെളിപ്പെടുത്തൽ.രക്ഷിതാക്കളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കൗണ്‍സിലിങ്ങിലാണ് പതിനൊന്നുകാരിഇത് തുറന്നു പറഞ്ഞത്. അമ്മയുടെ സുഹൃത്താണ് ചൂഷണം ചെയ്തത്. ഇതിന് അവസരം ഒരുക്കിയതാകട്ടെ അമ്മയും. സ്വന്തം വീട്ടില്‍ വച്ചായിരുന്നു കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. പിതാവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് അമ്മ സുഹൃത്തിനെ വിളിച്ച് വരുത്തുകയായിരുന്നു.അമ്മയുടെ സുഹൃത്താണ് കേസിലെ ഒന്നാം പ്രതി. അമ്മയെ രണ്ടാം പ്രതിയുമാക്കി. വഞ്ചിയൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പരാതിയില്‍ പറയുന്ന പീഡനം നടന്നത് പോത്തന്‍കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേസ് അങ്ങോട്ടേക്ക് കൈമാറും.ഇത്തരം അതിക്രമങ്ങൾക്ക് അമ്മമാർ തന്നെ കൂട്ടുനിൽക്കുമ്പോൾ ഇതൊക്കെ സ്വാഭാവികമായി ഉണ്ടാകും. ശിക്ഷ ലഭിക്കേണ്ടത് അമ്മയ്ക്കാണ്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response