ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെ ബോബൈയിൽ കണ്ടെത്തി, ദുരൂഹത തുടരുന്നു.

മുംബൈ- താനൂർ : താനൂരിൽ നിന്നും കാണാതായ കുട്ടികളെ മുംബൈയിൽ കണ്ടെത്തി. പനവേലിയിൽ എത്തിയിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവർ എന്തിനാകും മുംബൈയ്ക്ക് വണ്ടികയറിയത്. വളരെ വലിയ ദുരൂഹത നിലനിൽക്കുന്നുണ്ട്. പനവേലിയിൽ ഒരു ബ്യൂട്ടിപാർലറിൽ മുടി ട്രിം ചെയ്തതിൻ്റെ വീഡിയോ പോലീസ് കണ്ടെത്തി.താനൂരിൽ നിന്നു തിരൂരിലെത്തിയ പെൺകുട്ടികൾ അവിടെ നിന്നു ട്രെയിൻ മാർ​ഗം ആദ്യം കോഴിക്കോട്ടും പിന്നീട് അവിടെ നിന്നു യുവാവിനൊപ്പം മുംബൈയിലേക്കും പോയെന്നാണ് പൊലീസ് പറയുന്നത്. ഇൻസ്റ്റ​ഗ്രാം വഴിയാണ് പെൺകുട്ടികൾ യുവാവിനെ പരിചയപ്പെട്ടത് എന്നാണ് പൊലീസ് നൽകുന്ന സൂചന.മുംബൈ പോലീസിൻ്റെ സഹായത്തോടെ ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേരള പോലീസ്.രണ്ട് മൂന്ന് ചോദ്യങ്ങൾ ബാക്കി നിൽക്കുന്നു.
ഇൻസ്റ്റായുവായി ബന്ധപ്പെടുത്തിയ പരിചയം. പ്രണയമോ , അതോ സൗഹൃദമോ, രണ്ടു കുട്ടികളോട് കാട്ടിയ സൗഹൃദം എന്തിന്, മുംബൈയിലേക്ക് വണ്ടി കയറാൻ കാരണമെന്ത്, ഈ യുവാവിന്റെ നേരത്തെയുള്ള പ്രവർത്തികൾ ജീവിതം എല്ലാം അന്വേഷിക്കേണ്ടിവരും. ഇത് ആദ്യ സംഭവമാണോ?സ്ഥിരം കലാപരിപാടിയാണോ ഈ യാത്രകൾ?പരീക്ഷ എഴുതാൻ പോകുന്ന കുട്ടികളെ എന്തിന് സംശയിക്കണം.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading