
വിപ്ലവഗാനം പാടിയ സംഭവംക്ഷേത്രോപദേശകസമിതിയെ ദേവസ്വം ബോർഡ് പിരിച്ചുവിട്ടു.
കടയ്ക്കൽ: വിപ്ലവഗാനം പാടിയ സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതിക്ക് വീഴ്ച പറ്റിയെന്ന് ദേവസ്വം ബോർഡ്.തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ച് വിപ്ലവഗാനം പാടിയ സംഭവത്തിൽ ക്ഷേത്രോപദേശകസമിതിയെ ദേവസ്വം ബോർഡ് പിരിച്ചുവിട്ടു. പുതിയ സമിതിയെ തി രഞ്ഞെടുക്കാൻ ദേവസ്വം കമ്മിഷണർ, പുനലൂർ അസിസ്റ്റൻ്റ് കമ്മിഷണർക്ക് നിർദേശവും നൽകി.ഏതെങ്കിലും ക്ഷേത്രത്തിൽ രാഷ്ട്രീയപ്പാർട്ടികളുടെ കൊടികളോ മതചിഹ്നങ്ങളോ ഉണ്ടെങ്കിൽ അവിടത്തെ ഉപദേശകസമിതികളെയും പിരിച്ചുവിടാനാണ് ബോർഡിൻ്റെ തീരുമാനം.പ്രശസ്ത ഗായകൾ അലോഷി പാടിയ പുഷ്പനെ അറിയുമോ നമ്മുടെ പുഷ്പ്പനേ അറിയുമോ എന്നഗാനമാണ് പ്രശ്നമായത്. അലോഷിയെ ഒന്നാം പ്രതി ചേർത്താണ് കേസ്. കോടതി വിധി നിലനിൽക്കെ എന്താണ് അവിടെ സംഭവിച്ചത് എന്ന് ചോദിച്ച കോടതി ഉപദേശക സമിതിക്ക് എതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്ന സാഹചര്യത്തിൽ ദേവസ്വം ബോർഡ് നടത്തിയ വിജിലൻസ് അന്വേഷണത്തിൽ വീഴ്ച ഉണ്ടായതായി കണ്ടെത്തിയ സാഹചര്യത്തിലുമാണ് പിരിച്ചുവിടൽ.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.