കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104. 662 ഗ്രാം MDMA യും 106 ഗ്രാംകഞ്ചാവുമായി ജില്ലയിലെ MDMA യുടെ പ്രധാന മൊത്തവിതരണക്കാരൻ അറസ്റ്റിലായി. ഓച്ചിറ വില്ലേജിൽ മേമന മുറിയിൽ വിജേഷ് ഭവനം വീട്ടിൽ വാമദേവൻ മകൻ വിജേഷ്(33) ആണ് അറസ്റ്റിൽ ആയത്. ജില്ലയിൽ മയക്കുമരുന്ന് വിതരണ ശൃംഗലയിലെ പ്രധാനിയാണ് അറസ്റ്റിൽ ആയ വിജേഷ്.മയക്കുമരുന്ന് വില്പന നടത്തുവാൻ ഉപയോഗിക്കുന്ന KL31 D 8701സ്‌കൂട്ടറും കസ്റ്റഡിയിൽ എടുത്തു. സമീപകാലത്ത് ജില്ലയിൽ കണ്ടെടുക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് കേസാണിത്. ആന്റി നർകോട്ടിക് സ്‌ക്വാഡ് ഈ മാസം കണ്ടെടുക്കുന്ന മൂന്നാമത്തെ വ്യവസായിക അളവിലുള്ള മയക്കുമരുന്ന് കേസാണിത്.സർക്കിൾ ഇൻസ്‌പെക്ടർ SS ഷിജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ ദിലീപ് സി പി, അസി എക്സൈസ് ഇൻസ്‌പെക്ടർ പ്രേം നസീർ, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, IB PO മനു,സിവിൽ എക്സൈസ് ഓഫീസർമാരായ ജോജോ, അജിത് കുമാർ, അനീഷ്, അഭിരാം,സൂരജ്, ജൂലിയൻ ക്രൂസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗംഗ, ഡ്രൈവർ സുഭാഷ്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.