തെന്മലയിൽ സ്ത്രീ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ വിളിച്ചിറക്കി പോസ്റ്റിൽ കെട്ടിയിട്ട് നഗ്നനാക്കി മർദ്ദിച്ചു. ഇടമൺ സ്വദേശി നിഷാദിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കേസെടുത്ത പൊലീസ് ഇടമൺ സ്വദേശികളായ സുജിത്, രാജീവ്, സിബിൻ, അരുൺ എന്നിവരെ അറസ്റ്റ് ചെയ്തു. വ്യക്തിവിരോധമാണ് സദാചാര ഗുണ്ടായിസത്തിലേക്ക് വഴിവച്ചതെന്നാണ് വിവരം. സ്ത്രീ സുഹൃത്തിന്റെ വീട്ടിൽ നിഷാദുണ്ടെന്ന് അറിഞ്ഞ നാൽവർ സംഘം കരുതിക്കൂട്ടി അവിടേക്ക് എത്തുകയായിരുന്നു എന്നാണ് എഫ്ഐആറിൽ പറയുന്നത്.
വീട്ടിലെ കോളിംഗ് ബെൽ ശബ്ദം കേട്ട നിഷാദ് പിൻവശത്തെ വാതിലിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ നാല് പേരും ചേർന്ന് നിഷാദിനെ ബലമായി തടഞ്ഞ് വീടിന്റെ മുന്നിലെ റോഡിന് സമീപത്തേക്ക് കൊണ്ടു പോയി. അവിടെവച്ച് കൈവശമുണ്ടായിരുന്ന കമ്പി കൊണ്ട് മർദ്ദിക്കുകയായിരുന്നു. വാൾ ഉപയോഗിച്ച് വെട്ടാനും സംഘം ശ്രമിച്ചെന്നും സൂചനയുണ്ട്. നിഷാദിനെ നഗ്നനാക്കി ശരീരമാസകലം മർദ്ദിച്ചു. തുടർന്ന് ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ടു. ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.