ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രന് സാധ്യത, ബാക്കിയുള്ളവർ ഒഴിവായേക്കാം

തിരുവനന്തപുരം: ഞായറാഴ്ച രാവിലെ നടക്കുന്ന കോര്‍കമ്മിറ്റി യോഗത്തിന് മുന്‍പായി കേരളത്തിലെ സംഘടനാ ചുമതലുയള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി തിരുവനന്തപുരത്തെത്തും.ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രന് സാധ്യത, ബാക്കിയുള്ളവർ ഒഴിവായേക്കാം.കേരളത്തിൽ ഒരു വനിതയെ പരീക്ഷിക്കാനാണ് കേന്ദ്ര നേതൃത്യത്തിൻ്റെ നിർദ്ദേശമെങ്കിലും ആർ എസ് എസ് നിർദ്ദേശം എങ്ങനെയാണോ അതനുസരിച്ച് കേന്ദ്ര നിർദ്ദേശത്തിൽ മാറ്റം വരും.കേരളത്തിൽ ജനസമ്മതി കൂടുതലും ശോഭയ്ക്കാണ് എന്ന് കേന്ദ്രം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഭാരവാഹികളിൽ ഭൂരിപക്ഷത്തിനും ശോഭയുടെ കാർക്കശ്യസ്വഭാവത്തോട് താൽപ്പര്യമില്ല. അത് അവർക്ക് വിലങ്ങുതടിയാവും.

രാവിലെ പതിനൊന്ന് മണിക്കാണ് കോര്‍ കമ്മിറ്റി യോഗം. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം പ്രഹ്ലാദ് ജോഷി യോഗത്തില്‍ അവതരിപ്പിക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ട് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള തന്ത്രങ്ങളാണ് ദേശീയ നേതൃത്വം ആവിഷ്‌കരിച്ചിരിക്കുന്നത്. അതില്‍ പ്രധാനമായും ഭൂരിപക്ഷം ഈഴവ- ഒബിസി വോട്ടുകള്‍ ആകര്‍ഷിക്കുകയെന്നതാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ മലബാറില്‍ ഉള്‍പ്പടെ നിരവധി ചെങ്കോട്ടകളില്‍ കടന്നുകയറി പാര്‍ട്ടിയുടെ വോട്ട് വിഹിതം വര്‍ധിപ്പിക്കാനായതും ദേശീയ നേതൃത്വം പരിഗണിക്കും. മുന്‍നിരയിലുള്ള നാലുപേരില്‍ നിലവിലെ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, രാജീവ് ചന്ദ്രശേഖര്‍, എംടി രമേശ് എന്നിവരാണ്. ഇതില്‍ രണ്ടുപേര്‍ ഈഴവ സമുദായത്തെയും ഒരാള്‍ നായര്‍ സമുദായത്തെയും ഒരാള്‍ വെള്ളാള സമൂദായത്തെയും പ്രതിനിധീകരിക്കുന്നു.2020 ഫെബ്രുവരിയിലാണ് സുരേന്ദ്രന്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായത്. തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ജയം, ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം ഉയര്‍ന്നത്, തദ്ദേശസ്ഥാപന-നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു തുടങ്ങിയവ സുരേന്ദ്രന് അനുകൂലമാകുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ വിശ്വസിക്കുന്നു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response