ഹണി എം. വർഗീസ് നിലവിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ്.
നടിയെ ആക്രമിച്ച കേസ്സിൽ കേസിൽ നേരത്തെ ഉണ്ടായിരുന്ന ജഡ്ജിക്കെതിരെ (പുരുഷൻ)അതിജീവിത പരാതി നൽകിയതിനെ തുടർന്നാണ് ഇവർ ചുമതലയേറ്റത്.

വിചാരണയ്ക്കിടെ അതിജീവിത ഈ ജഡ്ജിയെ മാറ്റണമെന്നും പരാതി നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു.പല അഭിഭാഷകരും ഇവർ കേസ് ഡിസൈഡ് ചെയ്യുന്നതിൽ നിന്നും നിന്ന് പിന്മാറുമെന്ന് കരുതിയെങ്കിലും, അവർ ധൈര്യത്തോടെ മുന്നോട്ട് പോയി.

എസ്.എഫ്.ഐ. നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസ് ഇവരുടെ കോടതിയിലാണ് വന്നത്.ദീപു കൊലപാതക കേസിലും ഇവർ വിചാരണക്കോടതി ജഡ്ജിയായിരുന്നു.
ഷാജൻ സ്കറിയക്കെതിരായ ജാതി അധിക്ഷേപ കേസിൽ അദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.പാർട്ടി ബന്ധവും വെല്ലുവിളികളും

ദീപു കൊലപാതക കേസ് മാറ്റണമെന്ന് കൊല്ലപ്പെട്ട ദീപുവിന്റെ അച്ഛൻ പരാതി നൽകി. ജഡ്ജിക്ക് സിപിഐ(എം) ബന്ധമുള്ളതിനാൽ നീതി ലഭിക്കില്ല എന്നായിരുന്നു ആരോപണം.
ഈ പരാതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിൽ പാർട്ടി ബന്ധത്തെക്കുറിച്ച് പരാമർശങ്ങൾ ഉണ്ടായിരുന്നു.
ഇതിനെതിരെ ഹണി വർഗീസ് സുപ്രീം കോടതിയിൽ പോയി. സുപ്രീം കോടതി ഹൈക്കോടതിയുടെ ആ പരാമർശങ്ങൾ നീക്കം ചെയ്തു.സ്പെഷ്യൽ ജഡ്ജിയായി ചുമതലയേറ്റ ശേഷം കേസ് നടത്തിപ്പിലെ തർക്കങ്ങൾ കാരണം ഇവർ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമപരമായ വെല്ലുവിളികൾ നേരിട്ടു.

ജസ്റ്റിസ് ഹണി വർഗീസ് പ്രാഗൽഭ്യവും ധൈര്യവും കൈമുതലായ ഒരു വ്യക്തിത്വമാണ്.
തങ്ങൾക്ക് അനുകൂലമായ വിധി വന്നില്ലെങ്കിൽ ന്യായാധിപനെ കരിതേച്ചു കാണിക്കുന്നത് ശരിയല്ല.വിധി പകർപ്പ് എടുത്ത് വിധിയെ വിമർശിക്കാവുന്നതാണ്.
ന്യായാധിപന്മാരെ വിമർശിക്കുന്നതിൽ അഭിഭാഷകർ മുന്നിൽ നിൽക്കുന്നത് സങ്കടകരമാണ്.


Discover more from News12 India

Subscribe to get the latest posts sent to your email.

Discover more from News12 India

Subscribe now to keep reading and get access to the full archive.

Continue reading