
വെള്ളാപ്പള്ളി നടേശനിലെ നിലപാടിലെ വ്യതിയാനം മലപ്പുറത്ത് തുടങ്ങി.
ന്യൂനപക്ഷ ഭൂരിപക്ഷ സമുദായ സമീപനങ്ങൾ, ഐക്യം, മതേതരത്വം ഇവയൊക്കെ ഭാഷപരമായി നല്ല വാചകങ്ങളാണ്. പൊള്ളുന്നവർക്ക് പൊള്ളുകയും, കേൾക്കുന്നവർക്ക് കൊള്ളുകയും കാണുന്നവർക്ക് താക്കീതാവുകയും എന്ന ഭാഷ കൂടി ഉപയോഗിച്ചാലും ഒന്നാന്തരം എന്നു പറയാം. എന്താണിവിടെ പ്രീണനം .വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ അവകാശം എടുക്കാൻ വെമ്പുന്ന മുന്നണികൾ അത് മാറി മാറി പരീക്ഷണം നടത്തും. എല്ലാവരുടേയും ലക്ഷ്യം വോട്ട് തന്നെ. പാർലമെൻ്റെറി ജനാധിപത്യം തന്നെ അതൊക്കെ ചേരുമ്പോഴാണ്. ഹിന്ദുവിൻ്റെ സംരക്ഷണം ആഗ്രഹിച്ചു വരുന്ന ബിജെപിയും. സോഷ്യലിസ്റ്റ് ആശയങ്ങൾ ആഗ്രഹിച്ചു വരുന്ന ഇടതുപക്ഷവും മതേതര ജനാധിപത്യ ആശയത്തിൻ്റെ വാക്താക്കളായി വരുന്ന കോൺഗ്രസും ഇവിടെ നടപ്പാക്കുന്നതെല്ലാം ജനം കാണുന്നുണ്ട്. അവർ വോട്ട് ബാങ്കാണെങ്കിലും അവരെ വിഘടിപ്പിച്ചു നിർത്തി ചേരികൾ സൃഷ്ടിക്കാനാണ് ശ്രമം. അതിൽ കുറച്ചൊക്കെ വിജയിക്കാതിരുന്നത് കേരളമാണ്. എന്നാൽ ഇപ്പോൾ ഇവിടെയും ആപഠനത്തിൽ തെറ്റുപറ്റുന്നു. എല്ലാം ന്യൂനപക്ഷ താൽപ്പര്യങ്ങൾക്കായി എല്ലാ പാർട്ടികളും ചിന്തിക്കുന്നു എന്ന തോന്നൽ ഉണ്ടാക്കി എടുക്കുന്നതിന് ബിജെപി ആവുന്ന ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്. കുറയൊക്കെ ശരിയുമാണെന്ന പറച്ചിൽ മറുഭാഗത്തും ഇല്ലാതില്ല. എവിടെയാണ് തെറ്റ് പറ്റിയത് എന്ന് എല്ലാ പാർട്ടികളും ഓർമ്മിക്കണം. കേരളം പച്ചപ്പിൻ്റേയും സ്നേഹത്തിൻ്റേയും നാടാണ്. അക്രമത്തെ ചോദ്യം ചെയ്യുന്ന. ശരിയും തെറ്റും കണ്ടുപിടിക്കാനും പഠിക്കാനും കഴിയുന്ന വിവരമുള്ള മനുഷ്യരാണ് എന്ന് എല്ലാവരും ഓർക്കണം. ഒപ്പം എല്ലാ വെള്ളാപ്പള്ളിമാരും ഓർക്കുക.
മലപ്പുറത്ത് വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവന വിവാദമായി മാറിയിരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാർ പറയുക മാത്രമല്ല അദ്ദേഹത്തിൻറെ കോലം കത്തിക്കുകയും ചെയ്തു. തിരിച്ച് മുസ്ലിം ലീഗ് നേതാവിൻ്റെ കോലവും കത്തിച്ചു. വെള്ളാപ്പള്ളിയും, കുഞ്ഞാലിക്കുട്ടിയും അങ്ങോട്ടുമിങ്ങോട്ടുംശക്തമായി പ്രതികരിച്ചു.ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമ്പോൾ പിന്നോക്കക്കാരൻ ഗതികേടിലാണ് എന്നാണ് അദ്ദേഹം പറയുന്ന ഒരു വാചകം. മലപ്പുറം ജില്ലയിൽ ഭൂരിപക്ഷ സമുദായം മുസ്ലിം ലീഗ് ആണ് ന്യൂനപക്ഷം പിന്നോക്കക്കാരാണ് 56% മുസ്ലിംങ്ങൾ ഉള്ളപ്പോൾ 44 ശതമാനം ഹിന്ദുക്കൾ അവിടെ ജീവിക്കുന്നു എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.പിന്നോക്കകാർക്ക് ഒരു സ്കൂള് പോലും നൽകുന്നില്ല എല്ലാം മുസ്ലിങ്ങൾക്ക് നൽകുന്നു എന്നാണ് അദ്ദേഹത്തിൻറെ വാദം. അത് ശരിയല്ല ശരികേട് മാറണം. കഥ എന്തുമാകട്ടെ ഇവിടെ ഇപ്പോൾ ഇങ്ങനെ ഒരു പ്രചരണം എന്തിനുവേണ്ടി ആകുന്നു എന്നുള്ളത് തിരിച്ചറിയാൻ മുസ്ലിം ലീഗിനും കഴിയണം മറ്റ് സമുദായങ്ങൾക്ക് കഴിയണം എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും കഴിയണം അത് മറച്ചുവെച്ച് മുന്നോട്ട് പോകുന്നത് കൂടുതൽ പ്രയാസങ്ങളിലേക്ക് കൊണ്ടെത്തിക്കും മനുഷ്യമനസ്സിനെ ജാതിക്കും മതത്തിനും എതിരെ മനുഷ്യനായി കാണാൻ എല്ലാവരും തയ്യാറാകണം.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.