മലയാള സിനിമാ നിർമാണ രംഗത്തേക്ക് സീബ്ര മീഡിയ.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെഡ്കോ മീഡിയ മലയാള സിനിമ നിർമാണ രംഗത്തേക്കുകൂടി കടക്കുന്നു.സീബ്രാ പ്രൊഡക്ഷൻസ് എന്ന പേരിൽ തുടങ്ങിയ കമ്പനിയുടെ ലോഗോ പ്രകാശനം കലൂർ ഗോകുലം പാർക്കിൽ നടന്നു. പുതിയ രണ്ടു ചിത്രങ്ങളുടെ അന്നൗൻസ്മെന്റ് നടത്തിയാണ് സീബ്രാ പ്രൊഡക്ഷൻസ് തങ്ങളുടെ സിനിമ നിർമാണ രംഗത്തേക്കുള്ള വരവ് അറിയിച്ചിരിക്കുന്നത്. സിനിമ നിർമാണ കമ്പനിക്കു പുറമെ സെഡ്‌കോ ആപ്പിന്റെ ഉത്ഘാടനവും അതെ ചടങ്ങിൽ നിർവ്വഹിച്ചു.
സീബ്രാ മീഡിയ ചെയർ മാൻ മുജീബ് റഹ്‌മാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ അബ്ദുൽ റഹീം പള്ളത്ത് അധ്യക്ഷനായിരുന്നു. എറണാകുളം എം എൽ എ ടി ജെ വിനോദ് ഉൽഘാടന കർമ്മം നിർവഹിച്ചു.ഗോകുലം ഗ്രൂപ്സ് ചെയർമാൻ ഗോകുലം ഗോപാലൻ ഭദ്രദീപം കൊളുത്തിയ ചടങ്ങിൽ കിൻഫ്ര ചെയർമാൻ സാബു ജോർജ് ലോഗോ പ്രകാശനം ചെയ്തു.
സെഡ് കോ ആപ്പിനെ കുറിച്ചുള്ള റിപ്പോർട്ട് അവതരണം സെഡ് കോ സിഇഒ അരുൺ കുമാർ നിർവഹിച്ചു. പി മുരളിമോഹൻ കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പൊട്ടിച്ചൂട്ട്” എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഡയറക്ടർ സലാം ബാപ്പു നിർവഹിച്ചു. സുബി ടാൻസ കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്ന “സുംബ്രൂവും, മാരിയും” എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ, മോഷൻ പോസ്റ്റർ പ്രകാശനവും ഇതോടൊപ്പം നിർവ്വഹിച്ചു.ഈ ചിത്രത്തിലെ നായക കഥാപാത്രങ്ങളായ അസ്‌ലം മുജീബ്, ഡാവിഞ്ചി സന്തോഷ്‌ എന്നിവരും പങ്കെടുത്തു മുഖ്യ അഥിതിയായി ഡയറക്ടർ അജയ് വാസുദേവ്,ചടങ്ങിൽ പങ്കെടുത്തു നടൻ ജനാർദ്ദനൻ, അരിസ്റ്റോ സുരേഷ്,യവനിക ഗോപാലകൃഷ്ണൻ, അംബിക മോഹൻ, നിസ്സാർ മാമൂക്കോയ, ബിഗ്‌ബോസ് തരാം മഞ്ജുഷ,കല കായിക സാംസ്കാരിക രംഗത്തെ പ്രമുഖരെ സീബ്ര മീഡിയ മെമെന്റോ നൽകി ആദരിച്ചു. പ്രൊഡക്ഷൻ കൺട്രോളർ-അബീബ് നീലഗിരി. തുടർന്ന് എം എ ഗഫൂർ നയിച്ച ഗസ്സൽ സന്ധ്യ ഉണ്ടായിരുന്നു.പ്രൊഡക്ഷൻ കൺട്രോളർ-
അബീബ് നീലഗിരി,
പി ആർ ഒ-എ എസ് ദിനേശ്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.