Kerala Latest News India News Local News Kollam News

‘ഉരുളുപൊട്ടി വീണിടം ഉയിരുപോലെ കാത്തിടാം…’ വയനാടിന് പാട്ടിൻ്റെ സാന്ത്വനം.

ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട വയനാടിൻ്റെ അതിജീവനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാട്ടും.
‘ചുരം നടന്ന് വന്നിടാം
കരൾ പകുത്തു തന്നിടാം
ഉള്ളുപൊട്ടിയെങ്കിലും
ഉലകമുണ്ട് കൂട്ടിനായ്…’
എന്ന് തുടങ്ങുന്ന പാട്ട് പ്രമുഖരുടെ സമൂഹമാധ്യമ പേജുകളിലൂടെ പുറത്തിറക്കി. സംസ്ഥാന സർക്കാരിൻ്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുകയാണ് പാട്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
മാധ്യമപ്രവർത്തകനും ചലച്ചിത്ര ഗാനരചയിതാവുമായ വിവേക് മുഴക്കുന്ന് ആണ് വരികൾ എഴുതിയിരിക്കുന്നത്. വയനാടിനോട് ചേർന്ന് കിടക്കുന്ന കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് സ്വദേശിയാണ് വിവേക്.
“വയനാട് നേരിട്ട ദുരന്തം സമാനതകൾ ഇല്ലാത്തതാണ്. രക്ഷപ്പെട്ടവർക്ക് മെച്ചപ്പെട്ട ജീവിതം സാധ്യമാക്കേണ്ടതുണ്ട്. ആ നാടിനെ വീണ്ടെടുക്കാൻ കേവലമായ ശ്രമങ്ങൾ മാത്രം പോര. രാഷ്ട്രീയത്തിനപ്പുറം നാട് ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഏറ്റവും പ്രധാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പരമാവധി സഹായം എത്തിക്കാൻ ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ട്. അതിൻ്റെ ഭാഗമാണ് ഈ പാട്ടും” – വിവേക് പറയുന്നു

സംഗീതവും ആലാപനവും രഞ്ജിത്ത് ജയരാമൻ. ബിജിബാലിന്റെ ശിഷ്യനായ രഞ്ജിത്ത് വാനം നീലയാണ് ബായ് (ഡാ തടിയാ), പൂക്കാലം കൈ വീശി (മഹേഷിൻ്റെ പ്രതികാരം), ഞാനെന്നും കിനാവ്… (ആദ്യരാത്രി) തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ട് രഞ്ജിത്ത് ജയരാമൻ. കൊച്ചി സ്വദേശിയാണ്.

വയനാടിന് ഒരു കാരുണ്യ സ്പർശം!!

“ഒരു അന്വേഷണത്തിന്റെ തുടക്കം ” എന്ന സിനിമയുടെ അണിയറ പ്രവർത്തകർ,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി.

നടുക്കമായി എത്തിയ ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും കണ്ണീർ കടലായി മാറിയ വയനാടിലെ ദുരിത ബാധിതർക്ക് അതിജീവനത്തിന്റെ പുതിയ സ്വപ്‌നങ്ങളേകാൻ ലോകത്തിന്റെ നാനാ കോണിൽ നിന്നും ഒരുപാട് സഹായ ഹസ്തങ്ങൾ ഉയർന്നത് വളരെ പ്രതീക്ഷ നിറഞ്ഞ കാര്യം തന്നെയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും സംഭാവന നൽകുന്നത് തുടരവേ, ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവർ സമാഹരിച്ച ഒരു ലക്ഷത്തിയമ്പതിനായിരം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി.

എറണാകുളം കളക്ടറേറ്റിലേക്ക് എത്തിയാണ് അണിയറ പ്രവർത്തകരും നടി നടന്മാരും ചേർന്നാണ് കൊച്ചി കളക്ടർക്ക് അവരുടെ സംഭാവന കൈമാറിയത്. സംവിധായകൻ എം എ നിഷാദ്, നടന്മാരായ ഷഹീൻ സിദ്ദിഖ്,ബിജു സോപാനം, കൈലാഷ്,പ്രശാന്ത് അലക്സാണ്ടർ, സുന്ദർ നടി പൊന്നമ്മ ബാബു, ചിത്രം നിർമ്മിക്കുന്ന ബെൻസി പ്രൊഡക്ഷൻസിന്റെ പ്രതിനിധികൾ എന്നിവരാണ് തുക കൈമാറാൻ എത്തിയത്.

തുടർന്ന് ഈ വിവരം എറണാകുളം കളക്ടർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ചിത്രത്തോടൊപ്പം കുറിച്ചു. “വയനാടിന് ഒരു കാരുണ്യ സ്പർശം…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
‘ഒരു അന്വേഷണത്തിൻ്റെ തുടക്കം’ എന്ന സിനിമയുടെ അണിയറ പ്രവർത്തകർ സമാഹരിച്ച 105000 രൂപ സംവിധായകൻ എം.എ. നിഷാദിൽ നിന്ന് സ്വീകരിച്ചു..” എന്നായിരുന്നു അദ്ദേഹം സോഷ്യൽ മീഡിയയിൽ എഴുതിയത്. ബെൻസി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾനാസർ നിർമിച്ച് എം.എ.നിഷാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന “ഒരു അന്വേഷണത്തിന്റെ തുടക്കം ” നിലവിൽ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകളിലാണ്. ഷൈൻ ടോം ചാക്കോ,മുകേഷ്, വാണി വിശ്വനാഥ്‌, സമുദ്രകനി,അശോകൻ, സുധീഷ്, ബൈജു സന്തോഷ്‌, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, ആഭിജ, ,വിജയ് ബാബു,പ്രശാന്ത് അലക്സാണ്ടർ,ജാഫർ ഇടുക്കി, സുധീർ കരമന, ഇർഷാദ്, രമേശ്‌ പിഷാരടി, ജോണി ആന്റണി,കൈലാഷ്,, ഷഹീൻ സിദ്ദിഖ്,ബിജു സോപാനം,കലാഭവൻ ഷാജോൺ,സായികുമാർ, കോട്ടയം നസീർ,കലാഭവൻ നവാസ്, ജോണി ആന്റണി, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, പൊന്നമ്മ ബാബു,ഉമാ നായർ,സന്ധ്യാ മനോജ്,സ്മിനു സിജോ,അനു നായർ, സിനി എബ്രഹാം, ദിൽഷ പ്രസാദ്, ഗൗരി പാർവതി,, മഞ്ജു സുഭാഷ്, ജയകൃഷ്ണൻ, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, സുധീപ് കോശി,നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി,പ്രിയ ജേക്കബ്, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്‌, അഞ്ജലീന എബ്രഹാം, ജെനി, അഞ്ചു ശ്രീകണ്ഠൻ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading