
ശാസ്താം കോട്ട’ ശുദ്ധജല തടാക തീരത്ത് കുന്നിൽ ചരിവ് ഇടിച്ച് കെട്ടിട നിർമ്മാണത്തിന് നീക്കം
ശാസ്താം കോട്ട: കേരളത്തിലെ ഏക ശുദ്ധ ജല തടാക തീരത്ത് അമ്പലക്കടവിന് സമീപം കുന്നിൽ ചരിവ് ഇടിച്ച് കെട്ടിട നിർമ്മാണത്തിന് നീക്കം. ക്ഷേത്ര ഉപദേശക സമിതി, പരിസ്ഥിതി പ്രവർത്തകർ, നാട്ടുകൾ എന്നിവർ നിർമ്മാണം തടഞ്ഞു. അവധിദിനം നോക്കിയാണ് പരിസ്ഥിതി സംരക്ഷിത മേഖലയിൽ നിർമ്മാണ നീക്കം നടന്നത്. ഈ മേഖലയിൽ നിരവധി വ്യാജ പട്ടയങ്ങളും കയ്യേറ്റവും സംശയകരമായ ഭൂ ദുർവ്വിനിയോഗവും നടന്നിട്ടുണ്ട്. പ്രദേശത്തെ ദൂദുർവിനിയോഗം തടയണമെന്നാവശ്യപ്പെട്ട് പ്രതിക്ഷേധിച്ചവർ ജില്ലാകലക്ടറെ ബന്ധപ്പെട്ടിട്ടുണ്ട്.
നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് തീരുമാനം.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.