
എമ്പുരാനിൽമാറ്റങ്ങൾ വരുത്തി തിങ്കളാഴ്ച പ്രദർശനം തുടരുകയാണ്. കടുംവെട്ടുവെട്ടി ഇത്നിർമ്മാതക്കളുടെ ആവശ്യം തന്നെ.
എമ്പുരാൻ്റെ എഡിറ്റഡ് പതിപ്പ് അടുത്താഴ്ച തിയേറ്റിൽ പ്രദർശനത്തിനെത്തും. പതിനേഴിലധികം ഭാഗങ്ങൾ നിർമാതാക്കൾ തന്നയാണ് ഒഴിവാക്കിയത്. സ്ത്രീകൾക്കെതിരായ അക്രമവും, കലാപത്തിലെ ചില രംഗങ്ങളുമാണ് ഒഴിവാക്കിയത്.
ചിത്രത്തിന് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി. എമ്പുരാൻ സിനിമ ഒരു വശത്ത് 100 കോടി ക്ലബ്ബും കടന്ന് മുന്നേറുമ്പോൾ മറുവശത്ത് വിവാദങ്ങൾ ഉയരുകയാണ്. ദേശവിരുദ്ധ അജണ്ട ആരോപിച്ച് ആർഎസ്സ് ഉൾപ്പെടെയുള്ള വർഗീയ സംഘടനകൾ ചിത്രത്തിനെതിരെ സൈബർ ആക്രമണം തുടരുകയാണ്. ചിത്രം ബഹിഷ്കരിക്കാനുള്ള ആഹ്വാനവും നടക്കുന്നുണ്ട്.
ആര്‍എസ്എസ് മുഖവാരികയായ ഓര്‍ഗനൈസറും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. സംവിധായകനായ പൃഥ്വിരാജ് സുകുമാരൻ്റേത് ഹിന്ദു വിരുദ്ധ രാഷ്ട്രീയ അജണ്ടയാണെന്നും, ഇത്തരമൊരു ചിത്രം പ്രോത്സാഹിപ്പിക്കുന്നതിലൂടെ മോഹന്‍ലാല്‍ ആരാധകരെ വഞ്ചിക്കുക ആണെന്നുമായിരുന്നു ഓര്‍ഗനൈസറിലെ വിമര്‍ശനങ്ങള്‍.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.