ഇടുക്കി:അടിമാലി വാളറയിൽ ആദിവാസി യുവതിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാംമയിൽ കുടി സ്വദേശിനി ജലജ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ബാലകൃഷ്ണനേ അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് സംഭവം. പണം ഇടപാടുമായി ബന്ധപ്പെട്ട തർക്കം ജലജയും ഭർത്താവ് ബാലകൃഷ്ണനും തമ്മിൽ ഉണ്ടായിരുന്നു. ഇതേ തുടർന്നുണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. ഇന്നലെ രാത്രിയിൽ മദ്യലഹരിയിൽ എത്തിയ ബാലകൃഷ്ണൻ ജലജയെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ പൊലീസ് പുലർച്ചെ കസ്റ്റഡിയിൽ എടുത്തു. വിശദമായി ചോദ്യം ചെയ്യുകയാണ്.
ഫോറൻസിക് സംഘം ഉൾപ്പെടെ സംഭവസ്ഥലത്ത് പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രതി കുറ്റം സമ്മതിച്ചാൽ തെളിവെടുപ്പ് നടത്തും. മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.