കൊട്ടാരക്കര താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റലിൻ്റെ പണി പൂർത്തീകരിക്കാതെ കരാറുകാർ ഉപേക്ഷിച്ചു പോകുന്ന പുതിയ കെട്ടിട സമുച്ചയം.

കൊട്ടാരക്കര : കോടികൾ ചിലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ജോലി പാതി വഴിയിൽ കരാറുകാരൻ ഉപേക്ഷിച്ചു പോകുന്നു നിലവിൽ കരാർ നൽകിയ തുക കൊണ്ട് പണി പൂർത്തീകരിക്കാൻ കഴിയില്ലെന്ന് കരാറുകാർ രേഖ മൂലം അറിയിക്കുകയും അഞ്ചു ശതമാനം വർദ്ധനവ് ആവശ്യപ്പെടുകയും ചെയ്തിട്ടും സർക്കാർ ഈ കാര്യത്തിൻ വേണ്ട നടപടി സ്വീകരിക്കാതിരിക്കുന്നതിനാലാണ് കരാർ ഉപേക്ഷിക്കുന്നത് എന്നറിയുന്നത്. (2018 ലെ കരാർ തുക കാലാനുസൃതമായി പുതുക്കി നൽകാൻ സർക്കാർ തയ്യാറാകാതിരിക്കുന്നതാണ് കാരണമായി പറയുന്നത്. ഇത് ആശുപത്രി വികസനം അനന്തമായി നീളാൻ ഇടയാക്കും.)

ഇവർ പോകുമ്പോൾ അവരുടെ പണി ആയുധങ്ങളും മെറ്റീരിയൽ ഉൽപ്പന്നങ്ങളും മെഷീൻസ് ഉൾപ്പെടെ കൊണ്ടുപോകും. പിന്നെ മറ്റൊരു കരാറുകാരൻ ഈ ജോലി പൂർത്തീകരിക്കാൻ സാധിക്കണമെങ്കിൽ നിലവിലുള്ള റേറ്റിൽ അവർ ജോലി ഏറ്റെടുക്കില്ല അവർക്ക് റേറ്റിൽ വ്യത്യാസം വരുത്തേണ്ടിവരും. ഇരുപതു ശതമാനമെങ്കിലും മാറ്റം വരുത്താതെ പുതിയ കരാർ കമ്പിനി എടുക്കുമോ? നിലവിലുള്ള കരാർ കമ്പിനിക്ക് റേറ്റിൽ ചെറിയ മാറ്റം വരുത്തി നൽകിയാൽ കെട്ടിടം പണി സമയബന്ധിതമായി പൂർത്തിയാകും. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ എന്താണ് സംഭവിക്കുക എന്നത് ജനപ്രതിനിധികളും വകുപ്പുകളും സ്ഥാപനങ്ങളും മനസ്സിലാക്കുക. (പുതിയ കരാറുകാർ തുടർ പണികൾ ഏറ്റെടുക്കുന്നത് വൈകുമെന്ന ആശങ്കയിലാണ് ജനങ്ങൾ ”)


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.