“ഫോണ്‍ ഓണ്‍:സിദ്ദിഖിനെ കണ്ടെത്താൻ പോലീസീൻറെ ശ്രമം”

കൊച്ചി:അന്വേഷണം ഊർജ്ജിതം എന്നു പറയുമ്പോഴും സിദ്ദിഖിനെ കണ്ടെത്താൻ കഴിയാതെ പോലീസിന്റെ അന്വേഷണസംഘങ്ങൾ. സിദ്ധിക്കുമായി ബന്ധപ്പെട്ട അടുത്ത വിവരങ്ങൾ അറിയാവുന്നവരെ ചോദ്യം ചെയ്യുകയോ മറ്റു വിവരശേഖരണത്തിന് ശ്രമിക്കാതെയും ആണ് അന്വേഷണസംഘം കൊച്ചിയിൽ സമയം ചിലവഴിക്കുന്നത്. സുപ്രീംകോടതിയിൽ നിന്ന് സിദ്ദിഖിന്റെ കേസിൽ തീരുമാനം വരുന്നതുവരെ നടനെ അറസ്റ്റ് ചെയ്യേണ്ട എന്ന് അന്വേഷണ ത്തിന് ഉന്നതല നിർദ്ദേശം ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് സിദ്ദിഖ് എവിടെയാണ് ഉള്ളതെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെടുത്തുന്നതിന് വേണ്ടി കഴിഞ്ഞദിവസം ഫോൺ കുറച്ചു സമയത്തേക്ക് ഓൺ ചെയ്തത് എന്നാണ് വിവരം. അന്വേഷണ സംഘത്തിൻറെ നിരീക്ഷണത്തിൽ തന്നെയാണ് സിദ്ദിഖ് ഉള്ളത് എങ്കിലും ഉന്നതല നിർദ്ദേശമാണ് അന്വേഷണ സംഘത്തിന് സിദ്ദിഖിലേക്ക് എത്തുന്നതിന് വിലങ്ങു തടിയാകുന്നത്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.