Kerala Latest News India News Local News Kollam News

ഏകീകൃത പെൻഷൻ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം .

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഏകീകൃത പെൻഷൻ പദ്ധതിക്ക് (യുപിഎസ്) അംഗീകാരം നൽകി.

യുപിഎസിൻ്റെ പ്രധാന സവിശേഷതകൾ ഇനി പറയുന്നു:

  1. ഉറപ്പുള്ള പെൻഷൻ: 25 വർഷത്തെ ഏറ്റവും കുറഞ്ഞ യോഗ്യതാ സേവനത്തിനായി സൂപ്പർആനുവേഷന് മുമ്പുള്ള കഴിഞ്ഞ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിൻ്റെ 50%. ഈ വേതനം കുറഞ്ഞത് 10 വർഷത്തെ സേവനം വരെയുള്ള കുറഞ്ഞ സേവന കാലയളവിന് ആനുപാതികമായിരിക്കണം.
  2. ഉറപ്പുള്ള കുടുംബ പെൻഷൻ: ഒരു വ്യക്തിയുടെ മരണത്തിന് തൊട്ടുമുമ്പ് ജീവനക്കാരുടെ പെൻഷൻ്റെ 60%.
  3. ഉറപ്പുള്ള കുറഞ്ഞ പെൻഷൻ: കുറഞ്ഞത് 10 വർഷത്തെ സേവനത്തിനു ശേഷമുള്ള സൂപ്പർആനുവേഷനിൽ പ്രതിമാസം @10,000.
  4. പണപ്പെരുപ്പ സൂചിക: ഉറപ്പുള്ള പെൻഷനിലും ഉറപ്പുള്ള കുടുംബ പെൻഷനിലും ഉറപ്പുള്ള കുറഞ്ഞ പെൻഷനിലും
    സർവീസ് ജീവനക്കാരുടെ കാര്യത്തിലെന്നപോലെ വ്യവസായ മേഖലയിലെ തൊഴിലാളികൾക്കുള്ള (എഐസിപിഐ-ഐഡബ്ല്യു) അഖിലേന്ത്യ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ക്ഷാമാശ്വാസം

  5. ഗ്രാറ്റുവിറ്റിക്ക് പുറമെ സൂപ്പർഅനുവേഷനിൽ ലംപ് സം പേയ്‌മെൻ്റ്
    പൂർത്തിയാക്കിയ ഓരോ ആറുമാസത്തെ സേവനത്തിനും സൂപ്പർആനുവേഷൻ തീയതിയിലെ പ്രതിമാസ വേതനത്തിൻ്റെ 1/10 (പേ + ഡിഎ)
    ഈ തുക നൽകുന്നത് ഉറപ്പായ പെൻഷൻ വിഹിതം കുറയ്ക്കില്ല.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading