
“എം പിമാരുടെ ശമ്പളം കൂട്ടി കേന്ദ്ര സർക്കാർ:അടിസ്ഥാന ശമ്പളം മാത്രം 1,24000 രൂപ”
ന്യൂ ഡെൽഹി : നമ്മുടെ ആശാ വർക്കർമാർ മിനീമം ശംബളംവും മറ്റു ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടു ഇവിടെ സമരം തുടരുംബോൾ എം പിമാരുടെ ശമ്പളം കൂട്ടി കേന്ദ്ര സർക്കാർ വിഞ്ജാപനമിറക്കി.അടിസ്ഥാന ശമ്പളം ഒരു ലക്ഷത്തിൽ നിന്ന് 1,24000 രൂപയാണ് വർദ്ധിപ്പിച്ചത്.ദിവസബത്ത 2,500 രൂപയായും പെൻഷൻ 31000 രൂപയായും ഉയർത്തി.
നിലവിൽ ഒരു മാസം എം.പിക്ക് എല്ലാ അലവന്‍സും ചേര്‍ത്ത് 1.89 ലക്ഷംരൂപ ലഭിക്കുമെന്നാണ് കണക്കുകള്‍. ഇതില്‍ എംപിമാരുടെ അടിസ്ഥാന ശമ്പളം മാത്രം ഒരുലക്ഷം രൂപയാണ്. പിന്നെ മണ്ഡല അലവന്‍സ്, ഓഫീസ് ചെലവുകള്‍, പ്രതിദിന അലവന്‍സ്, യാത്രാബത്ത, വീട്, ചികിത്സ, പെന്‍ഷന്‍, ഫോണ്‍, ഇന്റര്‍നെറ്റ്, വൈദ്യുതി, വെള്ളം എന്നിവയ്ക്കുമാണ് പണം നല്‍കുന്നത്. എംപിമാര്‍ക്ക് മണ്ഡലം അലവന്‍സായി പ്രതിമാസം 70,000 രൂപ ലഭിക്കും. ഇത് ഓഫീസുകള്‍ പരിപാലിക്കാനും മറ്റ് ചെലവുകള്‍ക്കുമായി ഉപയോഗിക്കാം. ഓഫീസ് ചെലവുകള്‍ക്കായി പ്രതിമാസം 20,000 രൂപയാണ് നല്‍കുന്നത്. ജീവനക്കാരുടെ ശമ്പളം, സ്റ്റേഷനറി, ടെലികമ്യൂണിക്കേഷന്‍ എന്നിവക്ക് വരുന്ന ചെലവുകള്‍ അതില്‍ നിന്ന് ഉപയോഗിക്കാം.
പാര്‍ലമെന്ററി സെഷനുകളിലും കമ്മിറ്റി മീറ്റിംഗുകളിലും പങ്കെടുക്കാനായി എം.പിമാര്‍ തലസ്ഥാനത്തെത്തുമ്പോള്‍ താമസം, ഭക്ഷണം എന്നിവയ്ക്കായി പ്രതിദിനം 2,000രൂപ അലവന്‍സ് ലഭിക്കും. എം.പിമാര്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കും പ്രതിവര്‍ഷം സൗജന്യമായി 34 ആഭ്യന്തര വിമാന യാത്രകള്‍ നടത്താം.ഔദ്യോഗികവും വ്യക്തിപരവുമായ ആവശ്യങ്ങള്‍ക്കായി അവര്‍ക്ക് ട്രെയിനില്‍ ഫസ്റ്റ് ക്ലാസ് കോച്ചില്‍ സൗജന്യമായി യാത്ര നടത്താം. മണ്ഡലത്തിലെ റോഡ് യാത്രക്ക് മൈലേജ് അലവന്‍സ് ലഭിക്കും. എം.പിമാര്‍ക്ക് അവരുടെ കാലയളവായ അഞ്ച് വര്‍ഷം പ്രധാന നഗരങ്ങളില്‍ സൗജന്യ താമസസൗകര്യം നല്‍കും.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.