പ്രതി മറു നാടൻ തൊഴിലാളി നാട് വിടാൻ ശ്രമിച്ചപ്പോൾ തന്ത്രപൂർവ്വം പോലീസ് സ്റ്റേഷനിൽ എത്തിച്ച ഓട്ടോ ഡ്രൈവർ കെ പി മനോജ്‌ നാടിന്റെ അഭിമാനമായി.

തളിപ്പറമ്പ:മോറാഴ കൂളിച്ചാലിൽ നടന്ന കൊലപാതകത്തിന്റെ പ്രതി മറു നാടൻ തൊഴിലാളി
നാട് വിടാൻ ശ്രമിച്ചപ്പോൾ തന്ത്രപൂർവ്വം പോലീസ് സ്റ്റേഷനിൽ എത്തിച്ച ഓട്ടോ ഡ്രൈവർ കെ പി മനോജ്‌ നാടിന്റെ അഭിമാനമായി.ഞായറാഴ്ച വൈകുന്നേരം ഇതര സംസ്ഥാന തൊഴിലാളി പശ്ചിമ ബംഗാളിലെ ഇസ്മയിലിനെ കൊലപ്പെടുത്തി പ്രതി സുജയ്കുമാർ രക്ഷപ്പെടാൻ ശ്രമിച്ചത് മനോജിന്റെ ഓട്ടോയിലായി രുന്നു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പോകുകയായിരുന്നു സുജയകുമാറിൻ്റെ ലക്ഷ്യം.ഓട്ടോയിൽ കയറിയ യാത്രക്കാരൻ കൊലപാതിയാണെന്ന് മനോജിന് അറിയില്ലായിരുന്നു.വളപട്ടണം എത്തിയപ്പോളാണ് കൊലപാതകം നടന്ന വിവരം ഫോണിൽ മനോജ് അറിയുന്നതും പ്രതി തൻ്റെ വണ്ടിയിലെ യാത്രക്കാരൻ ആണെന്നും.അപ്പോൾ വളപട്ടണം കളരി വാതുക്കൽ എത്തിയ ഓട്ടോ നേരെ വളപട്ടണം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു .വളപട്ടണം പോലിസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് തളിപ്പറമ്പ് പോലിസിന് കൈമാറുകയായിരുന്നു .

മനോജിന്റെ .ഇടപെടൽ കൊലപാതക പ്രതിയെ പെട്ടെന്ന് അറസ്റ് ചെയ്യാൻ സാധിച്ചു.ഇതു അറിഞ്ഞ കണ്ണുർ പോലിസ് ചീഫ് മനോജിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി അഭിനന്ദനം അറിയിച്ചു.കൂളിച്ചാൽ പ്രദേശ വാസികളുടെയും മനോജിന്റെ ഇടപെടേലും മാതൃകപരമായി.

രാജൻ തളിപ്പറമ്പ്


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response