പാക്കിസ്ഥാൻ്റെ അറിവോടെ നടന്ന ഭീകരാക്രമണം. ഇന്ത്യ തിരിച്ചടിക്കുക പതുക്കെ . ഭീകരുടെ ലക്ഷ്യം രാജ്യത്ത് അഭ്യന്തര സംഘർഷം.

ശ്രീനഗർ:ജാതിയേത് മതമേത് എന്ന് ചോദിച്ചു ഭീകരർ നടത്തിയ ഈ ആക്രമണം രാജ്യത്തെ ആഭ്യന്തര സംഘർഷം ഉണ്ടാക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണ് ഈ നീക്കം പാകിസ്താന്റെ അറിവോടെ ആകാം എന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ ഈ ഭീകരർ കാശ്മീരികൾ ആണോ അതോ പാകിസ്ഥാനികളാണോ എന്നതിനെ സംബന്ധിച്ചുള്ള വ്യക്തമായ തെളിവുകൾ കിട്ടിയിട്ടില്ല. അമേരിക്കയുടെ വൈസ് പ്രസിഡണ്ട് ഇന്ത്യയിലുള്ളതും നരേന്ദ്രമോദി സൗദിയിൽ നടത്തുന്ന സന്ദർശനവും ഈ ആക്രമണത്തിന്ലോക ശ്രദ്ധ നേടിയെടുക്കാനുള്ള തന്ത്രപരമായ നീക്കമായി ഭീകരരും കാണുന്നത്.പാകിസ്ഥാൻ സൈനിക മേധാവി ആസിഫ് മുനീർ കഴിഞ്ഞ വാരം നടത്തിയ പ്രസംഗത്തിൽ കാശ്മീർ വിഷയവും എടുത്ത് ഉപയോഗിച്ചതും കാണാതിരുന്നു കൂടാ.ജമ്മു കാശ്മീർ സാധാരണ നിലയിൽ എത്തിയതും അവിടുത്തെ ജനങ്ങൾക്ക് സമാധാന ജീവിതം തിരിച്ചു കിട്ടിയതും അംഗീകരിക്കാൻ പാക്കിസ്ഥാന് ഒരിക്കലും കഴിയില്ല. വലിയ ആഭ്യന്തര പ്രശ്നവും സാമ്പത്തിക പ്രശ്നത്തിലും പെട്ടു നിൽക്കുന്ന പാകിസ്ഥാന് ഈ അറ്റാക്കിലൂടെ അവർ ചില നേട്ടങ്ങൾ പ്രതീക്ഷിക്കുന്നുണ്ടാകാം.

പഹൽഗാം ഭീകരാക്രമണത്തി​ന്റെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും.

സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതിയും ഇന്ന് യോഗം ചേരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാത്രി തന്നെ ശ്രീനഗറിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്തിരുന്നു. ഇന്നലെ നടന്ന ഇന്ത്യ സൗദി ഉച്ചകോടി ആരംഭിച്ചതുതന്നെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ്. സൗദി കിരീടാവകാശി കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ചതോടൊപ്പം എല്ലാ സഹായങ്ങളും വാ​ഗ്ദാനം ചെയ്തു. ആക്രമണത്തി​ന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം പ്രധാനമന്ത്രി വെട്ടിച്ചുരുക്കിയിരുന്നു.. ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ ഇന്ന് സന്ദർശിക്കും. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഏഴ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ സേന വ്യക്തമാക്കി.ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസം കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. രാജ്യതലസ്ഥാനത്തെ മറ്റ് പ്രധാനപ്പെട്ട ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിച്ച ആർഎസ്എസ്, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായ ആക്രമണമെന്ന് സംഭവത്തെ വിമർശിച്ചു. സർക്കാർ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികളെ കേന്ദ്രസർക്കാർ വിശ്വാസത്തിലെടുക്കണമെന്നും ഈ ഭീകരാക്രമണത്തിന് മറുപടി നൽകാതിരിക്കരുതെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു.

 ആക്രമണത്തിന്റെ തണുത്ത നിമിഷങ്ങൾ പല്ലവി വിവരിച്ചു.‘ഞാൻ നിന്നെ കൊല്ലില്ല. പോയി മോദിയോട് പറയൂ’.”

“ഞങ്ങൾ മൂന്ന് പേർ – ഞാനും എന്റെ ഭർത്താവും മകനും – കശ്മീരിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് 1.30 ഓടെയാണ് അത് സംഭവിച്ചതെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ പഹൽഗാമിലായിരുന്നു. എന്റെ കൺമുന്നിൽ വെച്ച് അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു,” അവർ പറഞ്ഞു, “ഇത് ഇപ്പോഴും ഒരു മോശം സ്വപ്നം പോലെ തോന്നുന്നു.”

ആക്രമണം നടന്നയുടനെ തന്നെ സഹായിക്കാൻ നാട്ടുകാർ ഇടപെട്ടുവെന്നും പല്ലവി കൂട്ടിച്ചേർത്തു. “മൂന്ന് തദ്ദേശീയരാണ് എന്നെ രക്ഷിച്ചത്,” അവർ പറഞ്ഞു.
അവരുടെ അഭിപ്രായത്തിൽ, അക്രമികൾ ഹിന്ദുക്കളെയാണ് ലക്ഷ്യം വച്ചതെന്ന് തോന്നുന്നു. “മൂന്നോ നാലോ പേർ ഞങ്ങളെ ആക്രമിച്ചു. ഞാൻ അവരോട് പറഞ്ഞു – എന്നെയും കൊല്ലൂ, നിങ്ങൾ എന്റെ ഭർത്താവിനെ ഇതിനകം കൊന്നു. അവരിൽ ഒരാൾ പറഞ്ഞു, ‘ഞാൻ നിന്നെ കൊല്ലില്ല. പോയി മോദിയോട് പറയൂ’.”

തന്റെ ഭർത്താവിന്റെ മൃതദേഹം എത്രയും വേഗം ശിവമോഗയിലേക്ക് കൊണ്ടുവരണമെന്ന് അവർ അധികാരികളോട് അഭ്യർത്ഥിച്ചു. “മൃതദേഹം എളുപ്പത്തിൽ താഴെയിറക്കാൻ കഴിയില്ല. അത് വിമാനത്തിൽ കൊണ്ടുപോകേണ്ടതുണ്ട്. ഞങ്ങൾക്ക് അത് ഉടൻ തിരികെ കൊണ്ടുവരണം,” അവർ പറഞ്ഞു.

ദമ്പതികളുടെ അവസാന വീഡിയോകളിലൊന്നിൽ, വിനോദസഞ്ചാരാനുഭവത്തെ അഭിനന്ദിക്കുന്നത് കേൾക്കാം, കഴിഞ്ഞ ദിവസം ഒരു ഹൗസ് ബോട്ടിൽ താമസിച്ചിരുന്നുവെന്നും വീഡിയോ എടുത്തപ്പോൾ ശിക്കാര യാത്രയിലായിരുന്നുവെന്നും അവർ പറയുന്നു.

 


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response