Kerala Latest News India News Local News Kollam News

“എക്സൈസ് സംഘത്തിൻറെ മർദ്ദനത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു”

അടൂർ: പഴകുളത്ത് എക്സൈസ് സംഘത്തിൻറെ മർദ്ദനത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി പരാതി . പഴകുളം സ്വദേശിയായ വിഷ്ണുവിനെ വ്യാഴാഴ്ച എക്സൈസ് സംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി മർദ്ദിച്ചു എന്നാണ് ബന്ധുക്കളുടെ ആരോപണം -ഇന്നലെ രാത്രിയോടെ വിഷ്ണുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു –തൊട്ടടുത്ത വീട്ടിലെ ഒരു യുവാവിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തുമായി ബന്ധപ്പെട്ടതാണ് എക്സിക് സംഘം പഴകുളത്തെ വിഷ്ണുവിന്റെ വീടിനു പരിസരത്തേക്കും എത്തുന്നത് .വീടിന് ഉള്ളിൽ നിന്ന് വിളിച്ചിറക്കിയശേഷംകേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് മർദ്ദിക്കുകയായിരുന്നു എന്നാണ് ബന്ധുക്കളുടെ പരാതി ഇന്നലെ രാത്രിയോടെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ വിഷ്ണുവിനെ കണ്ടെത്തുകയായിരുന്നു .സംഭവത്തിൽ വിഷ്ണുവിനെ മർദ്ദിച്ചിട്ടില്ല എന്നാണ് എക്സൈസിന്റെ വിശദീകരണം .എന്നാൽ ഗുരുതര ആരോപണം ഉയർന്നതോടെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് .വിഷ്ണുവിന്റെ മൃതദേഹം അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലേക്ക് കൊണ്ടുപോയി .വൈകിട്ടോടെ സംസ്കാരം നടക്കും


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading