ഔറംഗസീബ് കുടീര വിവാദങ്ങൾ മഹാരാഷ്ട്രയിൽ വർഗീയ സംഘർഷങ്ങളിലേക്കു നീങ്ങുന്നു

മുംബൈ : ഔറംഗസീബിൻ്റെ പേരിൽ തുടങ്ങിയ വിവാദങ്ങൾ മഹാരാഷ്ട്രയിൽ വർഗീയ സംഘർഷങ്ങളിലേക്കും നീങ്ങുന്നു. നാഗ്പൂരിൽ രണ്ടു സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടി. കല്ലറിൽ പോലീസ് ഉദ്യോഗസ്ഥർ അടക്കം നിരവധി പേർക്ക് പരിക്കേറ്റു. വാഹനങ്ങൾക്ക് തീയിട്ടു . ഔറംഗസീബിന്റെ ശവകുടീരം പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്തും ഭജരംഗ് ദളും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഇന്ന് പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. നാഗ്പൂരിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ മറ്റൊരു സമുദായത്തെ വ്രണപ്പെടുത്തുന്ന ചില കാര്യങ്ങൾ നടന്നതായി രാത്രിയോടെ വൻ പ്രചാരണം ഉണ്ടായി. ഈ സമുദായം പരാതി നൽകുകയും പിന്നാലെ പ്രദേശത്ത് വൻ സംഘർഷം ഉണ്ടാവുകയും ചെയ്യുകയായിരുന്നു. . പ്രതിഷേധക്കാരെ വിരട്ടിയോടിച്ചും കസ്റ്റഡിയിലെടുത്തും പോലീസ് അക്രമം നിയന്ത്രണവിധേയമാക്കി. വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് നാഗൂരിൽ നിന്നുള്ള എംപി കൂടിയായ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ജനങ്ങളോട് അഭ്യർത്ഥിച്ചു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response