മുൻ രാജ്യസഭാംഗമായ
കെ കെ രാഗേഷിനെ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

കെ കെ രാഗേഷ്
CPIM കണ്ണൂർ
ജില്ലാ സെക്രട്ടറി


മുൻ രാജ്യസഭാംഗമായ
കെ കെ രാഗേഷിനെ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.

എം വി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ് രാഗേഷ്.  മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.  പാര്‍ലമെന്റിലെ മികച്ച പ്രവര്‍ത്തനത്തിന് പ്രൈം പോയിന്റ് ഫൗണ്ടേഷന്‍  സൻസദ്‌ രത്‌ന പുരസ്‌കാരത്തിന്‌ അർഹനായിട്ടുണ്ട്.

നിയമ ബിരുദധാരിയായ രാഗേഷ്‌ കിസാൻ സഭ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറിയാണ്‌.  ഡൽഹിയിൽ കർഷകസമരത്തിന്റെ മുന്നണി പോരാളിയായിരുന്നു. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി എന്നീ
നിലകളിലും പ്രവർത്തിച്ചു.
12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും യോഗം തെരഞ്ഞെടുത്തു. കെ കെ രാകേഷ്, എം സുരേന്ദ്രന്‍, കാരായി രാജന്‍, ടി കെ ഗോവിന്ദന്‍, പി വി ഗോപിനാഥ്, പി ഹരീന്ദ്രന്‍, പി പുരുഷോത്തമന്‍, ടി ഐ
മധുസൂദനന്‍, എന്‍ സുകന്യ, കെ വി സുമേഷ്, സി സത്യപാലന്‍, എം
കരുണാകരന്‍ എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങള്‍. യോഗത്തില്‍ പി ബി
അംഗം പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാഷ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, കെ കെ ശൈലജ
എന്നിവര്‍ പങ്കെടുത്തു. .

    ഡോ. പ്രിയാ വർഗീസാണ്‌ ഭാര്യ. രണ്ട് മക്കൾ.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading