“അമൃതസർ സുവർണ്ണ ക്ഷേത്രത്തിൽ ഭക്തർക്ക് നേരെ ആക്രമം”

അമൃതസര്‍: പഞ്ചാബിലെ അമൃതസർ സുവർണ്ണ ക്ഷേത്രത്തിൽ ഭക്തർക്ക് നേരെ ആക്രമണം. ഒരാൾ ഇരുമ്പ് പൈപ്പ് കൊണ്ട് ആളുകളെ ആക്രമിച്ചു. ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം. സുവർണ്ണ ക്ഷേത്ര പരിസരത്തുള്ള ശ്രീ ഗുരു രാംദാസ് ജി നിവാസിൽ ആണ് സംഭവം. ആക്രമിച്ച ആളെയും ഒപ്പം ഉണ്ടായിരുന്ന ആളെയും പോലീസ് പിടികൂടി. പ്രതിയുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിലെ കാരണവും വ്യക്തമല്ല.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response