28 May 2026
കോതമംഗലം മുൻസിപ്പൽ കൗൺസിലറും സിപിഐഎം നേതാവുമായ കെ വി തോമസ് പോക്സോ കേസിൽ അറസ്റ്റിലായി.

എറണാകുളം :കോതമംഗലം മുൻസിപ്പൽ കൗൺസിലറും സിപിഐഎം നേതാവുമായ കെ വി തോമസ് പോക്സോ കേസിൽ അറസ്റ്റിലായി. കേസ് എടുത്ത് ഉടനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു എന്നാണ് കേസ്.. കഴിഞ്ഞ മാർച്ച് മാസവും ഈ മാസവുമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.. കോതമംഗലം പോലീസ് കുട്ടിയുടെ മൊഴിയെടുത്ത ശേഷം കേസ് എടുത്തു. തുടർച്ചയായി മൂന്ന് തവണയാണ് കെ വി തോമസ് കൗൺസിലർ ആയത്.. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും,ലോക്കൽ കമ്മിറ്റി അംഗവുമാണ്. മുമ്പ് ബന്ധുവായി യുവതിയെ പീഡിപ്പിച്ചു എന്ന കേസിനും ഇയാൾ പ്രതിയായിട്ടുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *