26 May 2026
IMG-20250612-WA0002
*ആറ് വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ ഐ.ടി.ഐ അധ്യാപകർക്ക് ആശ്വാസം.ആനുകൂല്യങ്ങൾ നൽകണമെന്ന KAT വിധി ഹൈക്കോടതി അംഗീകരിച്ചു.*
നാനൂറോളം വരുന്ന ഐടിഐ ഇൻസ്ട്രക്ടർമാരുടെ പരിശീലന കാലയളവിലെ യാത്രാബത്തയും ദിനബത്തയും (TA/DA) കെ.എസ്.ആർ റൂൾ തെറ്റായി വ്യാഖ്യാനിച്ച് വ്യാവസായിക വകുപ്പ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ തടയുകയായിരുന്നു.
ഐ.ടി.ഐ അധ്യാപക സംഘടന KAT യെ സമീപിച്ചതിനെതുടർന്ന് പകുതിയോളം പേർക്ക് ദിനബത്തഅനുവദിച്ചുവെങ്കിലും മറ്റുള്ളവർക്ക് സാങ്കേതിക കാരണങ്ങൾ ഉന്നയിച്ച് ആനുകൂല്യങ്ങൾ തടയുകയായിരുന്നു.
ഐ. ടി. ഐ അധ്യാപകർ ഒരു വർഷം നീളുന്ന നാഷണൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റ് കോഴ്സ് ആദ്യ മൂന്നു വർഷത്തെ സർവ്വീസിനുള്ളിൽ കരസ്ഥമാക്കണമെന്നാണ് ചട്ടം.കെ എസ് ആർ പാർട്ട് 2 റൂൾ 59 റൂളിംഗ് രണ്ട് പ്രകാരം പരിശീലനം എത്ര അധികരിച്ചാലും മൂന്നുമാസം വരെ ടി എ/ഡി എ ക്ക് അർഹതയുണ്ട് എന്നതാണ് റൂൾ. എന്നാൽ വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടറേറ്റിൽ നിന്നും പരിശീലനം മൂന്നുമാസം കവിഞ്ഞതിനാൽ ദിനബത്ത ആനുകൂല്യം നൽകേണ്ടതില്ല എന്ന തരത്തിൽ രണ്ട് അറിയിപ്പുകൾ നൽകുകയുണ്ടായി. ആയതിന്റെ അടിസ്ഥാനത്തിൽ പലർക്കും യാത്രാബത്ത മാത്രമാണ് ക്ലെയിം ചെയ്ത് നൽകിയത്. ഇതിനെതിരെ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ട്മെൻ്റ് ഇൻസ്ട്രക്ടഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ആന്റണി ജോസഫ്, സന്തോഷ് കുമാർ എന്നിവർ ബഹുമാനപ്പെട്ട കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയുണ്ടായി.
ട്രൈബ്യൂണലിൽ നിന്നും അർഹതപ്പെട്ട ആനുകൂല്യം നൽകണമെന്ന വിധിയെ തുടർന്ന് സന്തോഷ് കുമാറിന് എല്ലാ ആനുകൂല്യങ്ങളും നൽകുകയുണ്ടായി. Ta/da ഇനത്തിൽ യാതൊന്നും നാളിതുവരെ കൈപ്പറ്റാതിരുന്നതിനാൽ ആണ് സന്തോഷ് കുമാറിന് ആനുകൂല്യങ്ങൾ നൽകുവാൻ കഴിഞ്ഞതെന്നും ആന്റണി ജോസഫ് ടി എ ഡി എ യിൽ ടി എ കൈപ്പറ്റിയതിനാൽ ഒരു വിഷയത്തിൽ രണ്ട് തവണ ആനുകൂല്യം നൽകാൻ വ്യവസ്ഥ ഇല്ല എന്ന കാരണം പറഞ്ഞ് ഒഴിവാക്കുകയായിരുന്നു.
എന്നാൽ തങ്ങളുടേതല്ലാത്ത കാരണത്താലാണ് ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടതെന്നും മേലുദ്യോഗസ്ഥരുടെ ആശയക്കുഴപ്പം മൂലം സംഭവിച്ച പിഴവാണ് ഇത്തരം ഒരു സാഹചര്യം ഉണ്ടാക്കിയതൊന്നും വാദിച്ചുകൊണ്ട് ആന്റണി ജോസഫ് വീണ്ടും KATയെ സമീപിക്കുകയുണ്ടായി. ദിനബത്തക്ക് പകരമായി ലഭിച്ച ചെറിയ തുക തിരിച്ച് അടച്ചു കൊള്ളാം എന്നും അർഹതപ്പെട്ട ദിനബത്ത അനുവദിക്കണമെന്നും ആയിരുന്നു ആന്റണി ജോസഫിന്റെ പ്രയർ. വിശദമായ വാദം കേട്ട ബഹു. KAT രണ്ടുമാസത്തിനുള്ളിൽ ആന്റണി ജോസഫിന് ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന ഉത്തരവ് നൽകുകയുണ്ടായി.വകുപ്പിലെ 184 ജീവനക്കാർക്ക് ഗുണകരമാവുന്ന ഉത്തരവാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്നും ഉണ്ടായത്.
എന്നാൽ രണ്ടുമാസം കഴിഞ്ഞിട്ടും ഈ ഉത്തരവുമേൽ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്ന് കോടതി അലക്ഷ്യം ഫയൽ ചെയ്യുകയും സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയും ആണ് ചെയ്തത്.എന്നാൽ തുല്യനീതി നടപ്പിക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി സർക്കാർ വാദം തള്ളുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *