സി.പി ഐ (എം) പത്തനംതിട്ട ഡി സി യോഗംവിളിക്കാനിരിക്കെ,പത്മകുമാറിൻ്റെ വാക്കുകൾഅച്ചടക്കനടപടിയെ ഞാൻ ഭയക്കുന്നില്ല നടപടി എടുക്കട്ടെ പറയാനുള്ളത് പറയാൻ എനിക്കിപ്പോഴെ കഴിയു.

ആറന്മുള:പദവിയുടെ പേരിൽ വെല്ലുവിളിച്ച മുതിർന്ന നേതാവ് പത്മകുമാറിനെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയോഗം ചേരും.  ആറന്മുളയിലെ വീട്ടിൽ ഇന്നലെ രാത്രി ബിജെപി നേതാക്കൾ എത്തി. തന്നെ പരിഗണിക്കാതെ മന്ത്രി വീണാ ജോർജിനെ സംസ്ഥാന സമിതി ഉൾപ്പെടുത്തിയതിന് വിരോധം കൊല്ലം സമ്മേളനത്തിൽ ഇറങ്ങി പോയപത്മകുമാർ അച്ചടക്ക നടപടി ഭയക്കുന്നില്ല എന്ന് തുറന്നടിച്ചിരുന്നു. എന്നാൽ സിപിഎം ജില്ലാ കമ്മിറ്റി പെട്ടെന്ന് ഒരു നടപടിക്ക് പോകാൻ സാധ്യത കുറവാണ്.പത്തനംതിട്ടയിൽ പെട്ടെന്ന് ഒരു നടപടി വന്നാൽ കുറച്ച് പ്രദേശിക നേതാക്കൾ കൂടി പത്മകുമാറിനെ പിൻതുണയ്ക്കുന്നുണ്ട്. അവർ കൂടി അദ്ദേഹത്തോടൊപ്പം ആകും.അദ്ദേഹം കരുതി കൂട്ടി തന്നെ കളത്തിലിറങ്ങിയിരിക്കുന്നത്.പ്രാദേശിക തലങ്ങളിൽ സി.പി ഐ (എം) ന് തലവേദന സൃഷ്ടിക്കുകയാണ് ലക്ഷ്യം. പാർട്ടിയിൽ നിന്ന് കിട്ടാവുന്നതെല്ലാം നേടി .ഇനി ഒരു പുനരിധിവാസം സ്വപ്നം കാണുകയാണ്.ബിജെ.പിയെ സംബന്ധിച്ച് ഒരു സ്ഥാനാർത്ഥിയെ അവർ പത്മകുമാറിലൂടെ കാണുന്നു വിജയിക്കാൻ കഴിയുന്ന സീറ്റ് ആയതിനാലും പത്മകുമാർ ബി.ജെ പിക്ക് പൊൻമുട്ടയിടുന്ന താറാവാണ്.എസ് ഡി പി യിൽ ചേർന്നാലും ബി ജെ.പി യിൽ ചേരില്ല, എന്നും അദ്ദേഹം പറയുന്നുണ്ട്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response