കെഎസ്ആർടിസി ബസിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമം ; പ്രതിയെ യുവതി ഓടിച്ച് പിടികൂടി

കൊട്ടാരക്കര: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ഉപദ്രവിക്കാൻ ശ്രമം. ജനൽ വഴി ചാടി കടന്നു കളയാൻ ശ്രമിച്ചയാളെ യുവതി പിന്നാലെയോടി പിടികൂടി

 

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴോടെ അടൂരിൽനിന്ന് കൊട്ടാരക്കരയിലേക്കുള്ള കെഎസ്ആർടിസി ബസിൽ, അടൂരിനും പുതുശേരി ഭാഗത്തിനും ഇടയിൽവച്ചാണ് സംഭവം. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് ഏനാത്ത് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. കൊല്ലം കരിക്കോട് സ്വദേശി ഷനീറാ(42)ണു പിടിയിലായത്. യുവതി പരാതി നൽകിയില്ല. സംഭവത്തിൽ സ്ത്രീകളെ ശല്യം ചെയ്തതിന ഏനാത്ത് പൊലീസ് കേസെടുത്തു. ഇയാളെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.