“സി.പി.എമ്മിലെ പ്രായപരിധി നിർബന്ധനയ്ക്കെതിരെ വിമർശനവുമായി മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ”

ചട്ടം കൊണ്ടുവന്നിട്ട് മൂന്ന് വർഷമേയായുള്ളൂ. ചട്ടം കൊണ്ടുവന്നവർക്ക് അത് മാറ്റിക്കൂടെയെന്നും ഈ ചട്ടം ഇരുമ്പ് ഉലക്ക ഒന്നുമല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. 75 വയസ് കഴിഞ്ഞുള്ള വിരമിക്കല്‍, പ്രസ്ഥാനത്തിന് ഗുണകരമാണോ എന്ന് പരിശോധിക്കണമെന്നും ജി സുധാകരൻ ആവശ്യപ്പെട്ടു. ഇഎംഎസിന്റേയും എകെജിയുടേയും കാലത്തായിരുന്നുവെങ്കില്‍ അവർ എന്നേ റിട്ടയർ ചെയ്തുപോകോണ്ടി വന്നേനെയെന്നും അദ്ദേഹം പറഞ്ഞു.

പിണറായി സഖാവിന് 75- കഴിഞ്ഞാല്‍ മുഖ്യമന്ത്രിയാകാൻ വേറെ ആളുവേണ്ടെത് കൊണ്ട് അദ്ദേഹത്തിന് ഇളവ് കൊടുത്തു. പാർട്ടി പരിപാടിയില്‍ ഇല്ലാത്ത ഒരു ചട്ടമാണ് വിരമിക്കല്‍ . പറ്റിയ നേതാക്കളെ, പൊതുജനങ്ങള്‍ ബഹുമാനിക്കുന്നവരെ കിട്ടാനില്ലെങ്കില്‍ എന്തുചെയ്യും? ഇതെല്ലാം ഗൗരവമുള്ള കാര്യമാണ്. ഇതെല്ലാം സമൂഹത്തോടാണ് സംസാരിക്കുന്നത്. അവരുടെ താല്പര്യങ്ങളാണ് നോക്കേണ്ടത്. തോക്കുമെന്ന് മനസിലാക്കിയിട്ട് അസംബ്ലിയിലും പാർലമെന്റിലും ആളെ നിർത്തിയിട്ട് കാര്യമുണ്ടോ? എന്നദ്ദേഹം പറഞ്ഞു


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.