
മാസപ്പടി കേസ്,സിഎംആർഎൽ വീണ്ടും ഡൽഹി ഹൈക്കോടതിയിൽ
ന്യൂഡെല്‍ഹി: എക്‌സാലോജിക് – സിഎംആര്‍എല്‍ മാസപ്പടി കേസിൽ സിഎംആർഎൽ വീണ്ടും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി നൽകി. അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് മുമ്പാകെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് ഹർജിയിൽ പറയുന്നു. അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യം ഉണ്ട്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവിശ്യത്തിൽ തിങ്കളാഴ്ച ഹർജി പരിഗണിക്കും. കേസിൽ SFIO അന്വേഷണത്തിനെതിരെ CMRL ഡൽഹി ഹൈക്കോടതിയെ നേരത്തെ സമീപിച്ചിരുന്നു.ഹർജിയിൽ വാദം കേട്ട് കോടതി വിധി പറയാനായി മാറ്റിയിരുന്നെങ്കിലും കേസ് പരിഗണിച്ച് ജഡ്ജി സ്ഥലം മാറിയതോടെ വീണ്ടും പുതിയ ബെഞ്ചിലേക്ക് ഹർജി മാറ്റുകയായിരുന്നു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.