
“മുഖ്യമന്ത്രിയുടെ രാജി സിപിഎം ആവശ്യപ്പെടണം:വി.മുരളീധരൻ”
കേരളത്തിലെ മുഖ്യമന്ത്രി കാട്ടുകള്ളനെന്ന് ജനം പറയും മുൻപ് പിണറായി വിജയൻ രാജിവെച്ചൊഴിയണമെന്ന് വി.മുരളീധരൻ. മധുരയിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന ആർക്കെങ്കിലും നട്ടെല്ല് അവശേഷിക്കുന്നുണ്ടെങ്കിൽ പിണറായിയോട് രാജി വയ്ക്കാൻ ആവശ്യപ്പെടണമെന്നും മുൻകേന്ദ്രമന്ത്രി പറഞ്ഞു. മകൾ ജയിലിലേക്ക് പോകുമ്പോഴും അച്ഛൻ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നത് ശരിയാണോ എന്ന് ആ പാർട്ടി ചിന്തിക്കണം. രാഷ്ട്രീയ ആക്രമണമാണ് ,ഗൂഢാലോചനയാണ് എന്നെല്ലാം പിണറായിയെ ട്രോളാനാണ് എ.കെ ബാലൻ പറയുന്നതെന്നും വി.മുരളീധരൻ പരിഹസിച്ചു. മാസപ്പടിയെന്ന പേരിൽ കോടികൾ വാങ്ങിയത് എന്ത് സേവനത്തിനെന്ന് വിശദീകരിക്കാൻ കൈകൾ ശുദ്ധമെന്ന് പറയുന്ന പിണറായി ഇതുവരെ സാധിച്ചിട്ടില്ലെന്നും വി.മുരളീധരൻ പറഞ്ഞു. എമ്പുരാന്‍റെ പേരിലല്ല, സിനിമയുടെ അണിയറക്കാർക്കെതിരെ ഇ.ഡിയുടെ നടപടിയുണ്ടാകുന്നതെന്നും നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് ഗോപിക്കെതിരെ ദേശാഭിമാനിയും കൈരളിയും നടത്തുന്ന പ്രചാരണവേലക്ക് മറ്റ് മാധ്യമങ്ങൾ കൂട്ട് നിൽക്കരുതെന്നും വി.മുരളീധരൻ പ്രതികരിച്ചു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.