
പാർട്ടി സംസ്ഥാന സമ്മേളനം പ്രഥമ വേദിയിൽ നവോത്ഥാനം നവകേരളം – മൾട്ടീമീഡിയ ദൃശ്യാവിഷ്‌കാരം
പാർട്ടി സംസ്ഥാന സമ്മേളനം പ്രഥമ വേദിയിൽ നവോത്ഥാനം നവകേരളം -മൾട്ടീമീഡിയ ദൃശ്യാവിഷ്‌കാരം
കേരളത്തിന്റെ ഇന്നലകളെയും ഇന്നിനെയും ചേർത്തുവയ്ക്കുന്ന ദൃശ്യാനുഭവം മാർച്ച് 6 ന് വൈകിട്ട് 7 ന് ആശ്രമം മൈതാനത്തെ ഉദ്‌ഘാടന വേദിയിൽ അവതരിപ്പിക്കും.
നവോത്ഥാനകാലം, സ്വതന്ത്ര സമര പ്രക്ഷോഭം, ഐക്യകേരളപ്പിറവി, ജനാധിപത്യ കേരളത്തിന്റെ പുരോഗമന മുന്നേറ്റങ്ങൾ തുടങ്ങി പുതു കേരളം വരെ എത്തി നിൽക്കുന്ന മൾട്ടീമീഡിയ ദൃശ്യാവതരണമാണ് നവോത്ഥാനം… നവകേരളം.
നവോത്ഥാന നായകരുടെയും വിഖ്യാത കവികളുടെയും ചിന്തകരുടെയും മാനവികത മുൻനിർത്തിയുള്ള ഗാനങ്ങൾ, സവിശേഷങ്ങളായ കോറിയോഗ്രാഫി, സ്ക്രീൻ ദൃശ്യങ്ങൾക്കൊപ്പമുള്ള ചരിത്ര പരമായ ഓർമ്മപ്പെടുത്തലുകൾ, ജനകീയ നാടകങ്ങളിലെ തീവ്രതയാർന്ന മുഹൂർത്തങ്ങൾ- എന്നിങ്ങനെ കാഴ്ചകളുടെയും കേൾവിയുടെയും ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഹൃദ്യമായ ദൃശ്യവിരുന്നാണിത്. വിവിധ കാലങ്ങളിലെ കാവ്യങ്ങൾ, ജനകീയ ഗാനങ്ങൾ, പടപ്പാട്ടുകൾ എന്നിവയ്‌ക്കൊപ്പം ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികൾ, മഹാത്മ അയ്യങ്കാളി തുടങ്ങിയ നവോത്ഥാന നായകരും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിരസ്മരണീയരായ പി.കൃഷ്ണപിള്ള, എ.കെ.ജി., ഇ.എം.എസ്. ഇ.കെ.നയനാർ -എന്നീ ജനനായകരുടെ സാനിദ്ധ്യങ്ങളും പോർട്രേറ്റ് തീയേറ്റർ ശൈലിയിലൂടെ ഈ ദൃശ്യ വിരുന്നിൽ എത്തും.പാട്ടബാക്കി, അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്, ഇത് ഭൂമിയാണ്എന്നീ നാടകങ്ങളിലെ രംഗ മുഹൂർത്തങ്ങളും ബലി കുടീരങ്ങളേ ഗാനത്തിന്റെ ദൃശ്യാവതരണവും ബ്രഹ്തിന്റെ ‘എന്തിന്നധീരത’-എന്ന പരിഷത്ത് കലാജാഥാഥവിഷ്കാരത്തിന്റെ പുനരാവിഷ്കാരവും ഒത്തുചേരുന്ന ദൃശ്യവിരുന്നിൽ മഹാകവി പാലായുടെ ‘കേരളം വളരുന്നു’ എന്ന കവിതയുടെ ഗാന ദൃശ്യാവിഷ്കാരവും ഉൾച്ചേർത്തിട്ടുണ്ട്.
പ്രമുഖ നാടക-ചലച്ചിത്ര സംവിധായകനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. പ്രമോദ് പയ്യന്നൂർ ആശയവും സംവിധാനവും നിർവഹിക്കുന്ന ദൃശ്യാവതരണത്തിൽ സംസ്ഥാനത്തെ വിവിധ മേഖലകളിലെ കലാപ്രതിഭകൾ വേദിയിലും സ്‌ക്രീനിലുമായി എത്തും. പ്രൊഫ.അലിയാറിന്റെ നരേഷനും പണ്ഡിത് രമേശ് നാരായണന്റെ സംഗീതവും നവോത്ഥാനം… നവകേരളത്തിൽ ചേർത്തിണക്കിയിട്ടുണ്ട്.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.