Kerala Latest News India News Local News Kollam News

ജബൽപുരിൽ സോമനാഥ് എക്സ്പ്രസ് പാളംത്തെറ്റി,ആളപായമില്ല

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിൽ സോമനാഥ് എക്സ്പ്രസ് പാളം തെറ്റി. രണ്ട് കോച്ചുകളാണ് പാളത്തിന് പുറത്തുപോയത്. ശനിയാഴിച്ച രാവിലെ 5.50 ന് സ്റ്റേഷനിൽ നിന്നും 200 മീറ്റർ അകലെ അപകടം നടന്നത്. ഇൻഡോർ – ജബൽപുർ എക്സ്പ്രസ് (22191) നമ്പർ ആണ് പാളം തെറ്റിയത്.

സംഭവത്തിൽ ആളപായമുള്ളതായ് റിപ്പോർട്ടില്ല. ഇൻഡോറിൽ നിന്നും ട്രെയിൻ വരികയായിരുന്നു എന്ന് വെസ്റ്റ് സെൻട്രൽ റെയിൽവേ സി.പി ആർ ഒ ഹർഷിത് ശ്രീവാസ്തവ പറഞ്ഞത്. ജബൽപൂർ സ്റ്റേഷൻ്റെ പ്ലാറ്റ്ഫോം 6 ന് അടുത്ത് എത്തുന്നതിന് മുന്നേ ആണ് കോച്ചുകൾ പാളം തെറ്റി മാറിയത്.യാത്രക്കാർ സുരക്ഷിതരാണെന്നും ശ്രീവാസ്തവ പറഞ്ഞു.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading