17 June 2026
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൽ നിന്നും അസിസ്റ്റൻ്റ് ഡയറക്ടർ ആയി Dr സാബു സേവ്യർവിരമിക്കുന്നു.

കൊല്ലം : സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൽ നിന്നും അസിസ്റ്റൻ്റ് ഡയറക്ടർ ആയി Dr സാബു സേവ്യർ ഈ മാസം 31 ന് സർവീസിൽ നിന്നും പടിയിറങ്ങും. 1994 ൽ തെക്കുംഭാഗംമൃഗാശുപത്രിയിൽ സേവനം ആരംഭിച്ചു Dr സാബു നീണ്ടകര മൃഗാശുപത്രി, മങ്ങാട് മൃഗാശുപത്രി, കാഞ്ഞാവെളി മൃഗാശുപത്രി കൊല്ലം ജില്ലാ വെറ്റിനറി കേന്ദ്രം, കരുനാഗപ്പള്ളി, പരവൂർ പോളി ക്ലീനിക്കുകൾ, മലപ്പുറം തൃപ്രങ്ങോട്, ആലപ്പുഴ നെടുമുടി മൃഗാശുപത്രികൾ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. തുടർന്ന് അസിസ്റ്റൻ്റ് ഡയറക്ടർ ആയി വിരമിക്കുന്നത്. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി, കേരള ഗവൺമെൻ്റ് വെറ്റിനറി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കൊല്ലം തൃക്കടവൂർ കുരീപ്പുഴ സ്വദേശിയാണ് Drസാബു സേവ്യർ

Leave a Reply

Your email address will not be published. Required fields are marked *