19 June 2026
വായനാ മാസാചരണം  ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 19)

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വായന മാസാചരണം, പി.എന്‍ പണിക്കര്‍ അനുസ്മരണം എന്നിവയുടെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 രാവിലെ 10.30ന് ചെര്‍ക്കള ഗവ:ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ശിഹാബ് തങ്ങള്‍ സ്മാരക പവലിയനില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്യും. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട് അധ്യക്ഷത വഹിക്കും. ജില്ലാകളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വായനാദിന സന്ദേശം നല്‍കും. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളകുഞ്ഞി ചെര്‍ക്കള വിശിഷ്ടാതിഥിയായി പങ്കെടുക്കും. പ്രൊഫസര്‍ കെ.പി ജയരാജന്‍ പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി. സവിത വായനാദിന പ്രതിജ്ഞ ചൊല്ലികൊടുക്കും. ഡോ. സന്തോഷ് പനയാല്‍ സാംസ്‌കാരിക പ്രഭാഷണം നടത്തും. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് എം. രഘുനാഥ്, ഹെഡ്മിസ്ട്രസ് സി.വി സുബൈദ, ജന പ്രതിനിധികള്‍ സ്‌കൂള്‍ ഭാരവാഹികള്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.