സംസ്ഥാനത്തെ വനിതകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം നിർവഹിച്ച പദ്ധതി, സ്ത്രീകളുടെ സുരക്ഷിതവും സുഗമവുമായ യാത്രയ്ക്ക് പുതിയ ദിശാബോധം നൽകും. പദ്ധതിയുടെ ഭാഗമായി പാപ്പനംകോഡ് ഡിപ്പോയിൽ നിന്നുള്ള ഓർഡിനറി ബസിൽ തമ്പാനൂർ മുതൽ പെരുമാതുറ വരെയായിരുന്നു ഉദ്ഘാടന യാത്ര. കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ ഷീല ബസിന്റെ സാരഥിയായപ്പോൾ, കണ്ടക്ടറുടെ ചുമതലയും വനിതയ്ക്കായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഈ ചരിത്രയാത്ര, കേരളത്തിന്റെ പൊതുഗതാഗത രംഗത്തെ സ്ത്രീസൗഹൃദപരമായ വലിയൊരു ചുവടുവെപ്പായി മാറുകയാണ്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ഓർഡിനറി സർവീസുകളിലും സ്ത്രീകൾക്ക് ഈ സൗജന്യയാത്ര ആനുകൂല്യം ലഭ്യമാകും.
ഇന്ന് 16 കിഴക്കേകോട്ടയിൽ സ്ത്രീകൾ കുറെ നേരം സൗജന്യ ത്തിനായി നിന്നിട്ട് നെടുമങ്ങാട് പോകുന്ന വണ്ടി മാത്രമെ കണ്ടുള്ളു എന്ന ആരോപണം ഉണ്ട്.’എല്ലാം സിറ്റി ബസ് എന്നാണ് പറയുന്നത്, സൗജന്യയാത്ര കിട്ടുന്നില്ല.
വരുമാന പരിധിയോ താമസ യോഗ്യത യോ ഒരു നിർദിഷ്ട ക്ഷേമ ലക്ഷ്യമോ ഇല്ലാ തെ ലിംഗഭേദം മാത്രം അടിസ്ഥാനമാക്കി ആനുകൂല്യം നൽകുന്നത് ഭരണഘടനാ വിരുദ്ധo.
കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി. സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര നൽകുന്നത് ഭരണഘടനാ ലംഘനമാണെന്നാണ് ഹർജിയിൽ പറയുന്നത്. ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ 14,15 (1) അനുച്ഛേദങ്ങൾ ആരോപിച്ചുള്ള റിട്ട് ഹർജി എറണാകുളം സ്വദേശി മുഹമ്മദ് ഫിർദൗസ് ആണ് അഡ്വ. ഷമീം അഹമ്മദ് മുഖേന ഹൈക്കോടതി യിൽ ഫയൽ ചെയ്തത്. വരുമാന പരിധിയോ താമസ യോഗ്യത യോ ഒരു നിർദിഷ്ട ക്ഷേമ ലക്ഷ്യമോ ഇല്ലാ തെ ലിംഗഭേദം മാത്രം അടിസ്ഥാനമാക്കി ആനുകൂല്യം നൽകുന്നത് ഭരണഘടനാ വി രുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. മാ സം 10 ലക്ഷം രൂപ ശമ്പളം പറ്റുന്ന ഒരു സ്ത്രീ ക്ക് സൗജന്യ യാത്ര ലഭിക്കുമ്പോൾ, ദിവസ വേതനക്കാരനായ പുരുഷൻ അതേ ബസിൽ ടിക്കറ്റ് നൽകേണ്ടി വരികയാണെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിക്കാ രൻ പറയുന്നു. ഒരു നയപഠനവും ആഘാത വിലയിരുത്തലും ഇല്ലാതെ ഒരു തെരഞ്ഞെ ടുപ്പ് വാഗ്ദാനം സർക്കാർ ഉത്തരവാക്കി മാറ്റി യത് ഭരണഘടനാ ലംഘനമാണെന്നും ഹർ ജിയിൽ പറയുന്നു.




