സുരക്ഷിത യാത്ര യാത്രക്കാരുടെഅവകാശം:ജോയിൻ്റ് കൗൺസിൽ
കോട്ടയം : യാത്രക്കാരുടെ ജീവനുംസ്വത്തിനും സംരക്ഷണം
നൽകേണ്ട ബാധ്യതയിൽ നിന്നും ഇൻഡ്യൻ റെയിൽവെ ഒളിച്ചോടുന്നത്
പ്രതിഷേധാർഹമാണ്.ആർക്കും എപ്പോഴും കടന്ന് കയറി അതിക്രമം കാട്ടാവുന്ന നിലയിലേക്ക്
ട്രയിനിൽ യാത്ര മാറ്റപ്പെടുന്നത് പ്രതിഷേധാർഹമാണ്.ആവശ്യത്തിന് റെയിൽവെ സുരക്ഷാ സേനകളെ നിയമിക്കുന്നതിനോ സുരക്ഷിത യാത്രയ്ക്കുളള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിൽ റെയിൽവെ അധികൃതർ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നത്.അതുകൊണ്ട് തന്നെയാണ് അടിക്കടി യാത്രക്കാർ അതിക്രമത്തിന് ഇരയാകുന്നത്.
യാത്രക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കോട്ടയം റെയിൽവെ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഹരിദാസ് ഇറവങ്കര ഉദ്ഘാടനം ചെയ്തു. ജോയിൻറ് കൗൺസിൽ വനിതാ കമ്മറ്റി സെക്രട്ടറി ഏലിയാമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി പി.എൻ ജയപ്രകാശ് സ്വാഗതം ആശംസിച്ചു . അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് പി സുമോദ് , സംസ്ഥാന കമ്മറ്റി അംഗം എം. ജെ ബെന്നി മോൻ , ജില്ലാ പ്രസിഡൻ്റ് എ .ഡി. അജീഷ് എന്നിവർ സംസാരിച്ചു .





