5 July 2026

കോന്നി : ജനകീയ സദസ്സുമായി പെൻഷനേഴ്സ് കൗൺസിൽ പത്തനംതിട്ട ജില്ലയിൽ തുടക്കമായി കുടിശിക ക്ഷാമാശ്വാസം അനുവദിക്കുക,പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പിലെ അപാകാതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ സദസ്സ് കോന്നിയിൽ സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി എ ദീപകുമാർ ഉത്ഘാടനം ചെയ്തു.

സംസ്ഥാന കൗൺസിൽ അംഗം അയൂബ് എം അധ്യക്ഷത വഹിച്ചു. സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി സന്തോഷ്‌ കൊല്ലൻപടി, ജില്ലാ സെക്രട്ടറി പി തുളസീധരൻ നായർ, ജില്ലാ ട്രഷറർ ഡോ എം രാജൻ, ജില്ലാ കൗൺസിൽ അംഗം പി എസ് ഗോപാലകൃഷ്ണപിള്ള, പി സി ശ്രീകുമാർ, എ കെ എസ് റ്റി യു ജില്ലാ സെക്രട്ടറി റെജി മലയാലപുഴ തുടങ്ങിയവർ പങ്കെടുത്തു. കോന്നി ചന്ത മൈതാനിയിൽ നിന്ന് ആരംഭിച്ച പര്യടനം പത്തനംതിട്ട, മൈലപ്ര, റാന്നി, കോഴഞ്ചേരി, ഇരവിപേരൂർ, തിരുവല്ല, പന്തളം എന്നിവടങ്ങങ്ങളിൽ സഞ്ചരിച്ച് അടൂരിൽ സമാപിച്ചു. അടൂരിൽ നടന്ന സമാപന സമ്മേളനം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ഡി സജി ഉത്ഘാടനം ചെയ്തു.