പട്ടുവത്ത് ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു.
തളിപ്പറമ്പ:തളിപ്പറമ്പ് ക്ഷീരവികസന യൂണിറ്റ്,പട്ടുവും കാവുങ്കൽ ക്ഷീരോൽപ്പാദക സഹകരണ സംഘം സംയുക്ത ആഭിമുഖ്യത്തിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു .
ക്ഷീര സംഘത്തിൽ വെച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
പി ശ്രീമതി ഉദ്ഘാടനം ചെയതു.
ക്ഷീര സംഘം വൈസ് പ്രസിഡണ്ട് പി മനോജ് കുമാർ അധ്യക്ഷത വഹിച്ചു.
‘ഗുണമേന്മയുള്ള പാലുൽപ്പാദനം’ എന്ന വിഷയിൽ തളിപ്പറമ്പ് ക്ഷീര വികസന ഓഫീസർ
പി വി ബീനയും,
‘തീറ്റപ്പുൽകൃഷി വികസനം ‘ എന്ന വിഷയത്തിൽ തളിപ്പറമ്പ്
ഡി എഫ് ഐ : പി പ്രീതയും
‘പശുപരിപാലനം വളർച്ചയും വെല്ലുവിളികളും ‘ എന്ന വിഷയത്തിൽ മുറിയാത്തോട് മൃഗാശുപത്രിയിലെ
ഡോ:ഷെഫ്ന ഹസ്സനും
ക്ലാസ്സെടുത്തു.
ക്ഷീരസംഘം
സെക്രട്ടറി
എം വി ബാലൻ
സ്വാഗതവും
ക്ഷീരസംഘം
ഡയറക്ടർ
എം ശ്രീധരൻ
നന്ദിയും പറഞ്ഞു.





